Advertisement

ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന പ്രവർത്തകന് കുത്തേറ്റു; വ്യക്തി വൈരാ​ഗ്യമെന്ന് പൊലീസ്

March 17, 2025
Google News 1 minute Read

ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന പ്രവർത്തകന് കുത്തേറ്റു. ശിവസേന ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്. മുതുകിൽ കുത്തേറ്റ ശിവ സേന പ്രവർത്തകനെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കയറമ്പാറ സ്വദേശി ഫൈസൽ എന്നയാളാണ് കുത്തി പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിനക്കത്തൂർ പൂരം ദിവസം ഫൈസലിൻ്റെ പിതാവിനെ വിവേകും സംഘവും മർദ്ദിച്ചതായി പറയുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമത്തിൽ കലാശിച്ചത്. അതേസമയം, പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ല.

Story Highlights : Shiv Sena worker stabbed in East Ottapalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here