തമിഴ്‌നാട്ടിൽ മഴ കനക്കുന്നു; ചെന്നെ അടക്കം 16 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ചെന്നെ അടക്കം 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായതോടെയാണ് തമിഴ്നാട്ടിൽ മഴ കനക്കുന്നത്.
പുതുച്ചേരിയിലും കാരയ്ക്കലും മഴ ശക്തമാകും. മയിലാട്തുറ അടക്കമുള്ള പ്രദേശങ്ങളിൽ കടൽക്ഷേഭം ശക്തമാണ്. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി. രാമേശ്വരത്തും പാമ്പനിലും രാവിലെ മൊബൈൽ ഫോൺ നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങൾ നേരിടുന്നു. മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
കനത്ത മഴ പ്രതീക്ഷിക്കുന്ന ജില്ലകളിൽ കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരം SDRF, NDRF ടീമുകളും സജ്ജമാണ്. ദുരിതാശ്വാസക്യാമ്പുകൾ ആവശ്യാനുസരണം തുറക്കാനുള്ള തയ്യാറെടുപ്പ് നടത്തി. നാല് ദിവസം കൂടി മഴ തുടർന്നേക്കും.
Story Highlights : Rain alert in Tamil Nadu Orange alert in 16 districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here