തൃശൂർ ലോ കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; പ്രവർത്തകർക്ക് പരുക്ക്
തൃശൂർ ലോ കോളജിൽ എസ്എഫ്ഐ കെഎസ്‌യു സംഘർഷം. ആറ് എസ് എഫ് ഐ പ്രവർത്തകർക്കും ആറ് കെഎസ്‌യു പ്രവർത്തകർക്കും പരുക്കേറ്റു. കോളജിൽ കൊടിമരം സ്ഥാപിച്ചത് എസ്എഫ്ഐ തകർത്തുവെന്ന് കെഎസ് യു ആരോപിച്ചു. എന്നാൽ കെഎസ്‌യു ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
ഇന്നുച്ചക്ക് ശേഷമായിരുന്നു എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ നശിപ്പിച്ചുവെന്നും അതിൽ പ്രിൻസിപ്പലിനും പൊലീസിനും പരാതി നൽകിയ പ്രകോപനത്തിൽ എസ്എഫ്ഐ പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് കെഎസ്‌യുവിന്റെ ആരോപണം. പരിക്കേറ്റ ആറ് കെഎസ് യു പ്രവർത്തകർ തൃശ്ശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ കെഎസ്‌യു പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. പട്ടികയും ഇഷ്ടികയും ഉപയോഗിച്ച് പ്രവർത്തകരെ കെഎസ്‌യു മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ എസ്എഫ്ഐയും പുറത്തുവിട്ടു. സംഭവത്തിൽ ഇരുവിഭാഗവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Story Highlights : SFI-KSU clash at Thrissur Law College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here