Advertisement

കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധിയും പ്രതിഷേധങ്ങളും തുടരുന്നു; ഇന്നും പ്രതിഷേധത്തിന് എസ്എഫ്‌ഐ

1 day ago
Google News 2 minutes Read
kerala university

കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധിയും പ്രതിഷേധങ്ങളും തുടരുന്നു. ഇ- ഫയലിംഗ് സിസ്റ്റം ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് നല്‍കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. മെച്ചപ്പെട്ട പുതിയ സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനാണ് വി.സി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദ്ദേശം. ഇതനുസരിച്ച് ഡിജിറ്റല്‍ സര്‍വകലാശാല അധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്നാണ് വിവരം.

അതേസമയം, ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയാല്‍ തടയാനാണ് എസ്എഫ്‌ഐയുടെ തീരുമാനം. ആര്‍എസ്എസിനെതിരെ ബാനര്‍ ഉയര്‍ത്തിയും എസ്എഫ്‌ഐ പ്രതിഷേധിക്കും. താല്‍ക്കാലിക രജിസ്ട്രാറായ ഡോ. മിനി കാപ്പന്‍ പരിശോധിക്കുന്ന ഫയലുകള്‍ മാത്രമേ പരിഗണിക്കൂ എന്ന വൈസ് ചാന്‍സലറുടെ നിലപാട് മാറ്റമില്ലാതെ തുടരുകയാണ്.

Read Also: ക്ലബ് ലോക കപ്പ് കിരീടം ചെല്‍സിക്ക്; പിഎസ്ജിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്

അതിനിടെ. താത്കാലിക വൈസ് ചാന്‍സലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ചാന്‍സലറായ ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. കേരള, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍കാലിക നിയമനങ്ങളെയാണ് ഹൈകോടതി ചോദ്യം ചെയ്തത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, പി വി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചാണ് വിധി പറയുക.

സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനം തെറ്റെന്നായിരുന്നു ഹൈക്കോടതിയുടെ നീരിക്ഷണം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം നിയമനമെന്നായിരുന്നു ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ചാന്‍സലര്‍ അപ്പീല്‍ നല്‍കിയത്.

Story Highlights : Administrative crisis and protests continue at Kerala University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here