Advertisement

ബിഹാര്‍ മോഡല്‍ വിലപ്പോകില്ല; മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്തിനായി ഷിന്‍ഡെ സമ്മര്‍ദം ചെലുത്തുന്നതില്‍ ബിജെപി നേതൃത്വത്തിന് അതൃപ്തി

November 27, 2024
3 minutes Read
BJP leadership is unhappy with Shinde's pressure for post of Maharashtra CM

മഹാരാഷ്ട്രയിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ എന്‍ഡിഎ സഖ്യം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടരുന്നതിനിടെ എക്‌നാഥ് ഷിന്‍ഡെ സമ്മര്‍ദ്ധ തന്ത്രം പയറ്റുന്നതില്‍ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് ബിജെപിയുടെ നിലപാട്. ബിഹാറിലെ നിതീഷ് മോഡല്‍ സമ്മര്‍ദം മഹാരാഷ്ട്രയില്‍ വിലപ്പോകില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ( BJP leadership is unhappy with Shinde’s pressure for post of Maharashtra CM)

132 സീറ്റ് നേടിയ സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രിസ്ഥാനം ത്യജിക്കുന്ന ചോദ്യം ഉദിക്കുന്നില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ബിഹാറില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. മഹാരാഷ്ട്രയില്‍ എക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുമെന്ന് ഒരു ഉറപ്പും നല്‍കിയിട്ടില്ല. മഹാരാഷ്ട്രയില്‍ ബിജെപിക്ക് ശക്തമായ സംഘടനാ അടിത്തറയും നേതൃത്വവും ഉണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും എന്നാണ് നിലപാട് എടുത്തത്. ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകണമെന്നാണ് പാര്‍ട്ടി നിലപാടെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

Read Also: മഹാരാഷ്ട്രയില്‍ അഞ്ച് ലക്ഷം അധിക വോട്ടുകള്‍? റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍; അത് പോസ്റ്റല്‍ വോട്ടെന്ന് വാദം

ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് ആര്‍എസ്എസും നിലപാടെടുത്തിരുന്നു. ഇക്കാര്യത്തില്‍ അമിത് ഷാ തന്നെ സാഹചര്യം ഷിന്‍ഡെയെ അറിയിക്കും. അജിത് പവാറും ഫഡ്നാവിസിനൊപ്പമാണ്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയും വേഗത്തിലായിട്ടുണ്ട്. ബിജെപിക്ക് 21 മന്ത്രിമാര്‍ തന്നെയുണ്ടാവും. 12 മന്ത്രി സ്ഥാനം ശിന്‍ഡെ വിഭാഗത്തിനും 10 എണ്ണം എന്‍സിപിക്കും കിട്ടുമെന്നാണ് വിവരം. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാര്‍ക്കുമൊപ്പം 20 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തേക്കും.

Story Highlights : BJP leadership is unhappy with Shinde’s pressure for post of Maharashtra CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top