Advertisement

സിംഗിൾ ചാർജിൽ 102 കിലോമീറ്റർ റേഞ്ച്; ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ഹോണ്ട

6 days ago
Google News 2 minutes Read

സ്‌കൂട്ടർ വിഭാഗത്തിലെ തലതൊട്ടപ്പൻമാരായ ഹോണ്ടയുടെ ഇലക്ട്രിക് സെഗ്മെന്റിനായുള്ള കാത്തിരിപ്പിന് വിരാമം. ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ഹോണ്ട. . 2025 ജനുവരി ഒന്നു മുതലാണ് ആക്ടിവ ഇയുടെ ബുക്കിങ് ആരംഭിക്കുക. വാഹനത്തിന്റെ വിതരണം ഫെബ്രുവരിയിൽ ആരംഭിക്കും. ആക്ടിവ ഇ എന്നാണ് പേരിട്ടിരിക്കുന്നത്. ആക്‌ടിവ ഇവിയിൽ സ്വാപ്പബിൾ ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്.

രണ്ട് വകഭേദങ്ങളിലായി എത്തുന്ന ആക്ടിവ ഇ ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ വിൽപ്പനക്കെത്തുക. സ്റ്റാൻഡേഡ്, ഹോണ്ട റോഡ്‌സിങ്ക് ഡ്യുവോ എന്നിങ്ങനെയാണ് രണ്ട് വകഭേദങ്ങൾ. ആക്ടിവയുടെ തന്നെ ബോഡിയും ഫ്രെയിമും അടിസ്ഥാനമാക്കിയാണ് ഹോണ്ട ആക്ടിവ ഇ നിർമിച്ചിരിക്കുന്നത്. പേൾ ഷാലോ ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, പേൾ സെറിനിറ്റി ബ്ലൂ, മാറ്റ് ഫോഗി സിൽവർ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നിങ്ങനെ 5 നിറങ്ങളിലും ആക്ടിവ ഇവി ലഭ്യമാവും.

ഹോണ്ട റോഡ്‌സിങ്ക് ഡ്യുവോ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ സുഗമമാക്കുന്ന നിരവധി കണക്റ്റിവിറ്റി സവിശേഷതകളുള്ള വലിയ 7 ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീൻ ആക്ടീവ ഇയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് ഫൈൻഡ്, സ്മാർട്ട് സേഫ്, സ്മാർട്ട് അൺലോക്ക്, സ്മാർട്ട് സ്റ്റാർട്ട് എന്നിവ ഉൾപ്പെടുന്ന ഹോണ്ടയുടെ H-സ്മാർട്ട് സവിശേഷതകളും ആക്ടിവയുടെ ഇലക്ട്രിക് സ്കൂട്ടറിന് ഉണ്ട്.

എടുത്തു മാറ്റാവുന്ന രണ്ട് 1.5 kWh ബാറ്ററികളാണ് ആക്ടിവ ഇയുടെ കരുത്ത്. ഒറ്റ ചാർജിൽ പരമാവധി 102 കിലോമീറ്ററാണ്(IDC) റേഞ്ച്. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. 7.3 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 60 കിലോമീറ്ററെത്താൻ കഴിയും. ഇക്കോൺ, സ്റ്റാൻഡേർഡ്, സ്‌പോർട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളുണ്ട്.

Story Highlights : Honda Unveils Activa Electric Scooter in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here