മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം;’ടർക്കിഷ് തർക്കം’ സിനിമ തിയറ്ററിൽ നിന്ന് പിൻവലിച്ച് അണിയറ പ്രവർത്തകർ
റിലീസ് ചെയ്ത സിനിമ തിയറ്ററിൽ നിന്നും പിൻവലിച്ച് അണിയറ പ്രവർത്തകർ. ലുക്ക്മാൻ നായകനായ ടർക്കിഷ് തർക്കം സിനിമയാണ് പിൻവലിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപത്തെ തുടർന്നാണ് സിനിമ പിൻവലിക്കാനുള്ള തീരുമാനം . ലുക്മാൻ , സണ്ണി വെയ്ൻ ,ഹരിശ്രീ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലായുളള ചിത്രമാണ് ടർക്കിഷ് തർക്കം. മുസ്ലീം കബറടക്ക പശ്ചാത്തലവും അതുമായി ബന്ധപ്പെട്ട് ഇടപെടലുമാണ് സിനിമയുടെ ഇതിവൃത്തം. തെറ്റിദ്ധാരണ മാറ്റി സിനിമ വീണ്ടും പ്രേക്ഷരിലെത്തിക്കാനാകും എന്നാണ് പ്രതീക്ഷയെന്ന് അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
നവംബര്‍ 22നാണ് ടര്‍ക്കിഷ് തര്‍ക്കം റിലീസ് ചെയ്തത്. നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവരും മറ്റ് താരങ്ങളാണ്.
Read Also: നയൻതാരയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ കേസ് നൽകി ധനുഷ്
‘ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന ദിവസം’ എന്നുള്ള മുഖവുരയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറില്‍ മൂടപെട്ടൊരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ചേലപ്പാറയിലെ ടര്‍ക്കിഷ് ജുമാ മസ്ജിദില്‍ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി.
Story Highlights : Turkish Tharkam’ movie was withdrawn from the theater by the crew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here