Advertisement

‘ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം’: സിപിഐഎം പൊളിറ്റ് ബ്യൂറോ

November 28, 2024
Google News 2 minutes Read

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. സമാധാനം കൊണ്ടുവരാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സിപിഐഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിലും കുറിപ്പ് പങ്കുവച്ചു.

മത വിഭജന രാഷ്ട്രീയം ബംഗ്ലാദേശിനും ഇന്ത്യയ്ക്കും ദോഷകരമാണെന്നും സിപിഐഎം പിബി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശിന് സമാനമായി ഇന്ത്യയില്‍ ഹിന്ദുത്വശക്തികളും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുകയാണ്. മുസ്ലീം അടക്കമുളള ന്യൂനപക്ഷങ്ങളെയാണ് ഹിന്ദുത്വ ശക്തികള്‍ ഇവിടെ ലക്ഷ്യംവയ്ക്കുന്നതെന്നും സിപിഐഎം പി ബി വ്യക്തമാക്കി.

അതേസമയം ഹിന്ദു പുരോഹിതനും ഇസ്‌കോണ്‍ നേതാവുമായ ചിന്‍മോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ് ബംഗ്ലാദേശില്‍. അറസ്റ്റിലായ ചിന്മോയ് കൃഷ്ണദാസ് ഉള്‍പ്പെട്ട ആത്മീയ സംഘടന ഇസ്‌കോണ്‍ നിരോധിക്കണമെന്ന് ധാക്ക ഹൈക്കോടതിയില്‍ ഹര്‍ജി. മതമൗലീക വാദ സ്വഭാവമുള്ള സംഘടനയാണിതെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. മാത്രമല്ല ഇതുകാട്ടി സത്യവാങ്ങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Story Highlights : CPIM security of hindus must be ensured in bangladesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here