Advertisement

ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം; കൊല്ലത്ത് CPIM സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു

November 28, 2024
Google News 2 minutes Read

കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു. ലോക്കൽ കമ്മിറ്റി സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പ്രവർത്തകർ തടഞ്ഞ് വച്ചത്. ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് നേതാക്കളെ പൂട്ടിയിട്ടത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്.

കുലശേഖരപുരം ലോക്കൽ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. നേരത്തെ കുലശേഖഖരപുരത്തെ ലോക്കൽ സമ്മേളനം സംസ്ഥാന നേതൃത്വം നിർത്തിവെച്ചിരുന്നു. പിന്നീട് തീയതി പുനഃക്രമീകരിച്ച് ഇന്ന് സമ്മേളനം നടത്താൻ തീരുമാനമായത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. രണ്ട് മണിക്കൂറിലേറെയായി നേതാക്കളെ പൂട്ടിയിട്ടിരിക്കുകയാണ്. പുറത്തു നിന്ന് പ്രവർത്തകർ എത്തി ഗേറ്റ് തകർത്തുകൊണ്ട് അകത്തേക്ക് കയറുകയായിരുന്നു. പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി.

Read Also: ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യം; കൊല്ലത്ത് CPIM ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

പ്രവർത്തകർ മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി. കാമറയായിട്ട് പോയില്ലെങ്കിൽ വിവരം അറിയുമെന്ന് പ്രവർത്തകൻ ആക്രോശിച്ചു. ഒരു കാരണവശാലും വാർത്തകൾ പുറത്തേക്ക് പോകേണ്ടതില്ലെന്നും സിപിഐഎമ്മിന്റെ സമ്മേളനത്തിൽ എന്ത് വിഷയം ഉണ്ടായാലും പുറത്തേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് പ്രവർത്തകർ.

കഴിഞ്ഞദിവസം കൊല്ലം സിപിഐഎം തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളിയുണ്ടായിരുന്നു. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. മത്സരം നടന്നാൽ ഔദ്യോഗിക പാനലിലെ ബഹുഭൂരിപക്ഷം പേരും പരാജയപെടുമെന്ന് ബോധ്യപ്പെട്ടതോടെ നേതൃത്വം മത്സരം തടയാൻ ശ്രമിച്ചു. ഇതോടെയാണ് കയ്യാങ്കളിയുണ്ടായത്.

Story Highlights : CPIM state committee members were locked up in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here