Advertisement

വടക്കാഞ്ചേരി വിരുപ്പാക്കയിൽ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ദുരൂഹത

November 28, 2024
Google News 1 minute Read
electric shock

തൃശ്ശൂർ വടക്കാഞ്ചേരി വിരുപ്പാക്കയിൽ കാട്ടുപന്നിയെ വേട്ടയാടുന്നതിന് സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ അകപ്പെട്ട് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ദുരൂഹത. ലൈനിൽ നിന്ന് വൈദുതിയെടുക്കാൻ ഉപയോഗിച്ചിരുന്ന തോട്ടികൾ ഊരി മാറ്റിയ നിലയിൽ കണ്ടെത്തിയതാണ് ദുരൂഹതയ്ക്ക് കാരണം. മരിച്ചയാളുടെ ഇടത് കൈപ്പത്തിയും വിരലുകളും സാരമായി പൊള്ളിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും, ഫിങ്കർ പ്രിൻ്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കുന്നംകുളം എസിപി സന്തോഷ് സി ആർൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ റിജിൻ എംതോമസ്, പ്രിൻസിപ്പൽ എസ്ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കൂടാതെ വൈദ്യുതി വകുപ്പിൽ നിന്ന് എക്സ്‌ഇയും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Read Also: ആന എഴുന്നള്ളിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല, ഉന്നതതലയോഗം ചേരും; മന്ത്രി കെ രാജൻ

പ്രദേശവാസികളാണ് ഇന്ന് രാവിലെ വിരുപ്പാക്ക സ്വദേശി നടത്തറ വീട്ടിൽ 51 വയസ്സുള്ള ഷെരീഫിന്റെ മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസിയായ ഉണ്ണിയാൻ കുട്ടി എന്ന ആളുടെ പാടത്തിനോട് ചേർന്ന വലിയ തെങ്ങിൻ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ഷെരീഫിന്റെ വീട്ടിൽ നിന്നും ഏകദേശം അര കിലോമീറ്റർ മാറിയാണ് അപകടം നടന്ന തെങ്ങിൻ പറമ്പ് സ്ഥിതിചെയ്യുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് കെണിവെക്കാനായി ഉപയോഗിക്കുന്ന വയറുകളും പ്ലാസ്റ്റിക് സഞ്ചിയും ഉൾപ്പെടെ കണ്ടെത്തിയിരുന്നു. കുറച്ചുനാളുകൾക്ക് മുൻപ് വടക്കാഞ്ചേരിക്ക് തൊട്ടടുത്ത എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിലെ വരവൂരിൽ പാടത്ത് സ്ഥാപിച്ച വൈദ്യുത കെണിയിൽ തട്ടി മീൻ പിടിക്കാൻ പോയ ഷെരീഫിൻറ്‍റെ സഹോദരങ്ങൾ മരിച്ചിരുന്നു. മേഖലയിൽ വന്യമൃഗങ്ങളെ വേട്ടയാടാൻ വൈദ്യുത കെണി സ്ഥാപിക്കുന്നത് നിത്യ സംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു. വൈദ്യുതയുടെ സ്ഥാപിക്കുന്നത് മുൻകൂട്ടി പിടികൂടാൻ അധികൃതർ കാര്യക്ഷമമായി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Story Highlights : Electric shock death in Vadakanchery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here