Advertisement

സർക്കാരിന് തിരിച്ചടി; സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിന് സ്റ്റേ ഇല്ല

November 28, 2024
Google News 2 minutes Read

സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമത്തിൽ സർക്കാരിന് തിരിച്ചടി. ഡോക്ടർ കെ ശിവപ്രസാദിന്റെ നിയമനം ചോദ്യം ചെയ്തു സർക്കാർ നൽകിയ ഹർജിയിൽ അടിയന്തിര സ്റ്റേ നൽകാൻ ഹൈക്കോടതി തയ്യാറായില്ല. വൈസ് ചാൻസിലർ ഇല്ലാത്ത സാഹചര്യം അനുവദിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിൽ പുതിയ വൈസ് ചാൻസലർ അടക്കമുള്ളവർക്ക് നോട്ടീസ് നൽകി. സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ ചട്ട വിരുദ്ധമായ നടപടികളുണ്ടായെന്നും അടിയന്തര സ്റ്റേ വേണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം. നോട്ടീസിൽ മറുപടി ലഭിച്ചശേഷമാകും വിശദവാദം കേൾക്കുക. അതേസമയം പ്രതിഷേധങ്ങൾക്കിടെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർമാരായി ഡോക്ടർ സിസ തോമസും ഡോക്ടർ കെ ശിവപ്രസാദും ചുമതലേറ്റു.

Read Also: ആന എഴുന്നള്ളത്ത്: ആന ഇല്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാവുമോ? മാർ​ഗ നിർദേശങ്ങൾ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി

ഇന്നലെയണ് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസിലറിനെ ​ഗവർണർ നിയമിച്ചത്. നിയമനത്തിൽ തനിക്ക് പൂർണ അധികാരമുണ്ടെന്നും കോടതിവിധി അനുസരിച്ചാണ് തീരുമാനമെന്നുമാണ് ഗവർണറുടെ പ്രതികരണം. ടതു സംഘടനപ്രവർത്തകരുടെയും എസ്എഫ്ഐയുടെയും പ്രതിഷേധങ്ങൾക്കിടയായിരുന്നു കെ. ശിവപ്രസാദ് ചുമതല ഏറ്റെടുത്തത്. പ്രവർത്തിക്കുന്നതിൽ പേടിയില്ലെന്ന് ശിവപ്രസാദും , മികച്ച പ്രവർത്തനം നടത്താൻ ശ്രമിക്കുമെന്ന് സിസാ തോമസും പ്രതികരിച്ചു.

Story Highlights : Govt set back at Technical University Vice-Chancellor appointment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here