‘എഡിഎമ്മിന്റെ മരണം, പെട്രോൾ പമ്പ് അനുമതിയിൽ കേന്ദ്രം അന്വേഷണം നടത്തിയിട്ടില്ല’: സുരേഷ് ഗോപി
എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് വിവാദത്തിലായ കണ്ണൂരിലെ പെട്രോൾ പമ്പിന്റെ അനുമതി സംബന്ധിച്ച് കേന്ദ്രസർക്കാർ ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതും റദ്ദാക്കുന്നതും ഓയിൽ കമ്പനികളെന്ന് സുരേഷ് ഗോപി പറഞ്ഞു.
ലോക്സഭയിൽ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനാണ് മറുപടി. പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതും റദ്ദാക്കുന്നതും ഓയിൽ കമ്പനികളാണെന്നും മറുപടിയിൽ പറയുന്നു. കണ്ണൂരിലെ പെട്രോൾ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് പരാതികൾ ലഭിച്ചിരുന്നു. പരാതി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെയാണ് എന്നതിനാൽ തുടർനടപടികൾക്കായി സംസ്ഥാന സർക്കാരിന് കൈമാറിയെന്നും മറുപടിയിൽ പറയുന്നു.
Story Highlights : suresh gopi controversial petrol pump kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here