ഋഷികേശിലെ റിവര്‍ റാഫ്റ്റിനിടെ തൃശൂര്‍ സ്വദേശിയെ കാണാതായി
ഉത്തരാഖണ്ഡില്‍ മലയാളി യുവാവിനെ കാണാതെയായി. ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെയാണ് യുവാവിനെ കാണാതെയായത്. ഡല്‍ഹി മലയാളി ആകാശിനെയാണ് കാണാതെയായത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. ആകാശ് തൃശൂര്‍ സ്വദേശിയാണ്. ഇന്ന് രാവിലെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആരോപണം ഉയരുന്നുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സാംസ്‌കാരിക സംഘടന ജനസംസ്‌കൃതി മുഖ്യമന്ത്രിക്ക് കത്തയച്ചു. (malayali young man missing in Uttarakhand)
പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് കുറച്ചുകൂടി ഊര്‍ജിതമായി കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ച് തിരച്ചില്‍ നടത്തണമെന്നാണ് ആകാശിന്റെ സഹപ്രവര്‍ത്തകരും ജനസംസ്‌കൃതിയും ആവശ്യപ്പെടുന്നത്.
വെള്ളം തണുത്തുറഞ്ഞിരിക്കുകയാണെന്നും കാലാവസ്ഥാ മോശമാണെന്നുമാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതെന്ന് ആകാശിന്റെ ബന്ധു വിനു ട്വന്റിഫോറിനോട് പറഞ്ഞു. നാളെ രക്ഷാ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് അറിയാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : malayali young man missing in Uttarakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here