‘എവർഗ്രീൻ കോംബോ’ 15 വര്‍ഷങ്ങൾക്ക് ശേഷം മോഹന്‍ലാൽ ശോഭന ചിത്രം; പോസ്റ്റർ പങ്കുവച്ച് ശോഭന
മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–ശോഭന ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. ‘തുടരും’ എന്നു പേരിട്ട ചിത്രത്തിലെ മോഹൻലാലിന്റെയും ശോഭനയുടെയും ലുക്ക് ആണ് പോസ്റ്ററിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്.
15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹന്‍ലാലിന്‍റെയും പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
മോഹന്‍ലാല്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എവർഗ്രീൻ കോംബോ എന്നും മറ്റും അഭിസംബോധന ചെയ്ത് ഈ പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ ചിത്രത്തിനായുള്ള ഡബ്ബിംഗ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കി എന്ന അപ്ഡേറ്റുമായി ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്ന് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവച്ചിരുന്നു. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.
Story Highlights : Mohanlal Shobana Thudarum poster viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here