Advertisement

‘ഇടതുപക്ഷമാണ് ശരി, പാർട്ടി ഏൽപിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കും’ ; ഡോ. പി സരിൻ

November 29, 2024
1 minute Read

പാർട്ടി ഏൽപിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന് ഡോ. പി സരിൻ. പദവികൾ അല്ല, ഉത്തരവാദിത്വം ആണ് താൻ ആസ്വദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് താൻ പാർട്ടിയിലേക്ക് വന്നതെന്നും ഇടതുപക്ഷമാണ് ശരിയെന്നും അതിൽ തന്നെ ഉറച്ച് നിൽകുമെന്നും സരിൻ പറഞ്ഞു.

പാർട്ടി മെമ്പർഷിപ്പ് നേടുക പോലും സങ്കീർണമായ കാര്യമാണ്. അതെ കുറിച്ച് തനിക്ക് വ്യക്തമായ ബോധ്യം ഉണ്ട്. ഇടത് മനസ്സ് കൊണ്ട് നടന്നയാൾ പൂർണമായും ഇടതുപക്ഷമാകുന്നു. പദവികൾ അല്ല ഉത്തരവാദിത്തം ആണ് താൻ ആസ്വദിക്കുന്നതെന്നും പി സരിൻ പറഞ്ഞു.

പാർട്ടി പ്രവർത്തനത്തിൽ സജീവമായി തുടരും. പാർലമെന്ററി വ്യാമോഹങ്ങൾ കൊണ്ടുനടക്കുന്ന ആളല്ല താൻ അതുകൊണ്ട് തന്നെ ചുമതലകളെ പറ്റി ചിന്തിക്കുന്നില്ല. ജില്ല കമ്മറ്റി അംഗം ആകുമെന്ന് പ്രചരണം പാർട്ടിയെ കുറിച്ച് അറിയാത്തവർ നടത്തുന്നതാണ്. 2025, 2026 വർഷങ്ങൾ കേരളത്തിന് അതീവ നിർണായകമാണെന്നും കേരളത്തിന്റെ ഭാവിയെ വാർത്തെടുക്കുന്ന വർഷങ്ങളാണിവയെന്നും സരിൻ കൂട്ടിചേർത്തു.

പാലക്കാട് ഉപതിരഞ്ഞെടുപ്പോടെ സിപിഎമ്മിലെത്തിയ ഡോ. പി സരിന്‍ ഇന്നാണ് എകെജി സെന്ററിലെത്തിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും ചുവപ്പ് ഷാള്‍ അണിയിച്ച് സരിനെ സ്വീകരിച്ചു. മന്തി സജി ചെറിയാനുൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിന് സാക്ഷിയായി. സരിന്‍ ആദ്യമായിട്ടാണ് എകെജി സെന്ററില്‍ എത്തുന്നത്.

‘അദ്ദേഹത്തെ ഞങ്ങളെല്ലാം ആവേശത്തോടുകൂടി സ്വീകരിക്കുന്ന സമയമാണിത്. ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച് ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. പാര്‍ട്ടിയുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വഭാവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാ മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കുമൊക്കെ പൂര്‍ണമായും എത്താന്‍ സാധിക്കുക. മറ്റ് കാര്യങ്ങള്‍ സരിനുമായി ആലോചിച്ച് പാര്‍ട്ടി തീരുമാനിക്കും’- എം വി ഗോവിന്ദൻ പറഞ്ഞു.

Story Highlights : P Sarin on CPIM Membership

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top