Advertisement

സിപിഐയുടെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ചണ്ഡീഗഡില്‍, സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍

November 30, 2024
Google News 1 minute Read
cpi

സിപിഐയുടെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ചണ്ഡിഗഡില്‍ നടത്താന്‍ ധാരണ. 2025 സെപ്റ്റംബര്‍ 21 മുതല്‍ 25 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടത്താനും തീരുമാനമായി. ബ്രാഞ്ച് സമ്മേളനം ജനുവരി മുതല്‍ ആരംഭിക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ ദേശീയ കൗണ്‍സിലില്‍ ആണ് ധാരണയായത്.

നേരത്തെ, പാര്‍ട്ടി കോണ്‍ഗ്രസ് തെലങ്കാനയിലോ പഞ്ചാബിലോ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂന്ന് തവണ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നിരുന്നതിനാല്‍ ഇത്തവണ ഉത്തരേന്ത്യന്‍ സംസ്ഥാനത്തില്‍ നടത്തണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം.

Story Highlights : 24th CPI Party Congress in Chandigarh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here