Advertisement

സാമ്പത്തിക പ്രതിസന്ധി; തൃശൂർ കേരള കലാമണ്ഡലത്തിൽ 120 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

November 30, 2024
Google News 1 minute Read

തൃശൂർ കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ. 120 ഓളം വരുന്ന അധ്യാപക അനധ്യാപകരായിട്ടുള്ള താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടിയെന്ന് രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ പകർപ്പ് 24 ന് ലഭിച്ചു.

കേരളത്തിൻറെ അഭിമാനമായ കേരളകലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ തന്നെ അട്ടിമറിക്കുന്നതാണ് പുതിയ ഉത്തരവ്. അധ്യാപകരുടെത് ഉൾപ്പെടെയുള്ള സ്ഥിരം തസ്തികകളിൽ നിയമനം ഇല്ലാതിരുന്നതോടെയാണ് താൽക്കാലിക ജീവനക്കാരെ നിയമിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇവരുടെ ശമ്പളം ഉൾപ്പടെ മുടങ്ങുന്നത് പതിവായിരിക്കയാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്.

പിരിച്ചുവിട്ടവരിൽ 68 അധ്യാപകർ ഉൾപ്പെടുന്നത് കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങളെ തന്നെ സാരമായി ബാധിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ തന്നെ രജിസ്റ്റാർ വ്യക്തമാക്കുന്നുണ്ട്.

Story Highlights : Mass dismissal in kerala kalamandalam Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here