ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു, ഇന്ന് ദർശനം നടത്തിയത് 65,000 പേർ
ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്ന് ദർശനം നടത്തിയത് 65,000 പേർ. 8 മണിവരെ സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത് 14 252 പേരാണ്. ശബരിമലയിൽ ഇന്ന് ചെറിയ രീതിയിൽ ചാറ്റൽ മഴ പെയ്തു. അതിനാൽ തന്നെ തിരക്കിന് നേരിയ കുറവ് അനുഭവപ്പെട്ടു. വൈകിട്ട് ആറരയോടെയാണ് മഴ പെയ്തത്.
സന്നിധാനത്ത് ഭക്തരുടെ തിരക്കുണ്ടായിരുന്നെങ്കിലും മഴ ദർശനത്തെ ബാധിച്ചില്ല. സന്നിധാനത്ത് വിവിധയിടങ്ങളിൽ ഭക്തർക്ക് മഴയും വെയിലും കൊള്ളാതെ വിശ്രമിക്കാൻ താൽക്കാലിക പന്തലുകൾ സ്ഥാപിച്ചത് ഗുണകരമായി.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പത്തനംതിട്ട ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Story Highlights : Sabarimala Darshanam Live Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here