Advertisement

വയനാട് കളക്ടറേറ്റ് മാർച്ചിനെ ക്രൂരമായി അടിച്ചമർത്തി, കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും, LDFനൊപ്പം സമരത്തില്ല; വി ഡി സതീശൻ

November 30, 2024
2 minutes Read
vd satheesan

മുണ്ടക്കൈ ചൂരമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നുവെന്നാരോപിച്ചു കൽപ്പറ്റ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ ശക്തമായി പ്രതിഷേധിച്ച്
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായ കൃത്യവിലോപം ഉണ്ടായി.പൊലീസുകാർ മാർച്ചിനെ ക്രൂരമായി അടിച്ചമർത്തുകയാണ് ഉണ്ടായത്. സർക്കാരിൻ്റെ പെല്ലെ പോക്ക് തുടരുകയാണങ്കിൽ സർക്കാരിന് പ്രഖ്യാപിച്ച പിന്തുണ പിൻവലിക്കേണ്ടിവരും. പുനരധിവാസം സർക്കാർ ലാഘവത്തോടെ കാണണം. വയനാട് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും, LDFനൊപ്പം സമരത്തിനില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ക്ഷേമ പെൻഷൻ ക്രമക്കേടിൽ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണം. ഈ വിഷയം രണ്ട് വർഷം മുൻമ്പ് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ് അന്ന് നടപടി സ്വീകരിച്ചെല്ലുന്നതും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

Read Also: ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

അതേസമയം, 50 തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മാർച്ചിൽ ഗുരുതരമായി പരുക്കേറ്റത്. കളക്ടറേറ്റ് രണ്ടാം ഗേറ്റ് മറികടക്കുന്നതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് വലിയ സംഘർഷമുണ്ടായത്.പ്രവർത്തകർക്കു നേരെ പൊലീസ് പല തവണ ലാത്തി ചാർജ് നടത്തി. കണ്ണീർ വാതകം പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്തിരിഞ്ഞില്ല. പല തവണ പൊലീസിനു നേരെ കല്ലെറിഞ്ഞു. പരുക്കേറ്റ പ്രവർത്തകരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Story Highlights : Will strike alone against central government, not with LDF; VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top