Advertisement

‘നേതൃത്വം മനസുവെച്ചിരുന്നെങ്കില്‍ ഇ.പി ജയരാജന്‍ ബിജെപിയില്‍ എത്തിയേനെ; ജി സുധാകരന്റെ പാതി മനസ്സ് ബിജെപിക്കൊപ്പം’; ബി ഗോപാലകൃഷ്ണന്‍

December 1, 2024
2 minutes Read
GOPALAKRISHNAN

നേതൃത്വം മനസുവെച്ചിരുന്നെങ്കില്‍ ഇ.പി ജയരാജന്‍ ബിജെപിയില്‍ എത്തിയേനെ എന്ന് ബി ഗോപാലകൃഷ്ണന്‍. ഏതെങ്കിലും സംസ്ഥാനത്തെ ബിജെപിയുടെ പ്രതിനിധിയായോ, ഗവര്‍ണറായോ ജയരാജന്‍ മാറിയേനെയെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജി സുധാകരന്‍ മനസുകൊണ്ട് ബിജെപി അംഗത്വം എടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. ജി സുധാകരന്റെ പാതി മനസ്സ് ബിജെപിക്കൊപ്പമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പില്‍ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ബി ഗോപാലകൃഷ്ണന്റെ അവകാശവാദം.

ജി സുധാകരനെ വീട്ടില്‍ പോയി കണ്ടുവെന്നും ബി ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തി. തന്നെ വീട്ടിലേക്ക് സ്വീകരിച്ചുവെന്നും അത് ബിജെപിയോടുള്ള സ്വീകരണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. നേരത്തെ ശോഭ സുരേന്ദ്രനും ഇ പി ജയരാജന്‍ ബിജെപിയിലേക്ക് വരാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് ബി ഗോപാലകൃഷ്ണന്റെ പ്രസംഗം. ബിജെപി അവധാനത കാണിച്ചില്ലായിരുന്നെങ്കില്‍ ഇ പി ജയരാജന്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ബിജെപി ഗവര്‍ണറായേനെ എന്നാണ് പറയുന്നത്.

Story Highlights : B Gopalakrishnan about E P Jayarajan and G sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top