ആലപ്പുഴയിലെ കുഞ്ഞിന്റെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കുന്നതിൽ തീരുമാനമെടുക്കണം, കാലതാമസം എന്തിന്?; കെ സി വേണുഗോപാൽ
ആലപ്പുഴയിലെ കുഞ്ഞിന്റെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കുന്നതിൽ തീരുമാനമെടുക്കണം എന്തിനാണ് കാലതാമസം വരുത്തുന്നത് സർക്കാർ അതിനായി ആരെയാണ് കാത്തിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നേരത്തെ തന്നെ കത്ത് നൽകിയിരുന്നു. ഇനിയും ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെ സമീപിക്കും. കുഞ്ഞിനെ ഒന്ന് നേരെ കിടത്താൻ പോലും കഴിയുന്നില്ല. കുടുംബത്തിന്റെ ദയനീയ അവസ്ഥ സർക്കാർ മനസ്സിലാക്കണം. കുടുംബം തനിച്ചാവില്ല അവർക്കൊപ്പം എല്ലാകാര്യത്തിനും തങ്ങൾ ഒപ്പം ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
Read Also: ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ കൂടുതല്‍ ഉദ്യോഗസ്ഥർ തലസ്ഥാന നഗരത്തില്‍
എല്ലാ സർക്കാർ ആശുപത്രികളും തകരാറിലാണെന്ന പ്രചാരണത്തിലേക്ക് താൻ കടക്കുന്നില്ല, പക്ഷെ അതിലെ പാകപ്പിഴകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് അത് വളമാകുകയാണ് ചെയ്യുക. ആരോഗ്യരംഗത്തിന് കുറഞ്ഞ പരിഗണനയാണ് സർക്കാർ നൽകുന്നത്, ഈ സമീപനം മാറണം കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Story Highlights :The government should take a decision on taking up the follow-up treatment of the child in Alappuzha; KC Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here