Advertisement

ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി സാദിഖലി ശിഹാബ് തങ്ങൾ

December 2, 2024
Google News 2 minutes Read

മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. റോമിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പാണക്കാടിന്റെ പെരുമയിൽ നമുക്ക് അഭിമാനിക്കാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ലോക സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാനായാണ് സാദിഖലി തങ്ങൾ വത്തിക്കാനിലെത്തിയത്.

ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങൾ ക്ഷണിക്കപ്പെട്ടത്. വത്തിക്കാനിൽ ശിവഗിരിമഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ മാർപ്പാപ്പ ആശിർവാദ പ്രഭാഷണം നടത്തിയിരുന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലമാണിതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ വേർതിരിവുകൾക്കും അപ്പുറം ഒരു കുടുംബത്തിലെ അംഗങ്ങളാണ് മനുഷ്യർ എന്ന സന്ദേശമാണ് ശ്രീനാരായണഗുരു നൽകിയതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.

Read Also: ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലുവ അദ്വൈത ആശ്രമത്തിലെ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് വത്തിക്കാനിൽ ശിവഗിരിമഠം മതപാർലമെന്റും സർവമത സമ്മേളനവും സംഘടിപ്പിച്ചത്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം പ്രാർത്ഥനയുടെ ഇറ്റാലിയൻ മൊഴിമാറ്റം ആലപിച്ചായിരുന്നു സർവമതസമ്മേളനത്തിന്റെ തുടക്കം. വിവിധ രാജ്യങ്ങളിലെ മതവിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സ്‌നേഹസംഗമത്തോടെ ഇന്നലെയാണ് സമ്മേളനത്തിന് തുടക്കമായത്.

Story Highlights : Panakkad Sayyid Sadiq Ali Shihab Thangal meets Pope Francis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here