Advertisement

‘പെട്ടി വിവാദം സിപിഐഎമ്മും ബിജെപിയും ചേർന്നൊരുക്കിയ അജണ്ട; കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചു’; രാഹുൽ മാങ്കൂട്ടത്തിൽ

December 2, 2024
Google News 2 minutes Read

പാലക്കാട്ടെ പെട്ടി വിവാദം സിപിഐഎമ്മും ബിജെപിയും ചേർന്നൊരുക്കിയ അജണ്ടയായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയമായി നേരിടുന്നതിനു പകരം കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചുവെന്ന് രാഹുൽ. പാലക്കാട്ടെ ജനഹിതം അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു അതെന്നും ആ ശ്രമത്തെ പരാജയപ്പെടുത്തിയ പാലക്കാട്ടുകാർക്ക് നന്ദി പറയുന്നതായും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ജനങ്ങൾ പ്രബുദ്ധരാണെന്ന ബോധം സിപിഐഎമ്മിനും ബിജെപിയും ഇനിയെങ്കിലും വേണമെന്ന് രാഹുൽ പറഞ്ഞു. ഒരു മന്ത്രിയും, അദ്ദേഹത്തിന്റെ അളിയനും നടത്തിയ രാഷ്ട്രീയ നാടകമായിരുന്നു പെട്ടി വിവാദം. അന്ന് സിപിഐഎം, ബിജെപി നേതാക്കൾ ഉയർത്തിയ ആരോപണങ്ങൾക്ക് ജലരേഖയുടെ തെളിച്ചം പോലും ഉണ്ടായിരുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ‌ പറഞ്ഞു.

Read Also: ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാനായില്ല; സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്

കോൺഗ്രസ് പെട്ടി അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗൂഢാലോചന നടത്തിയവർക്കെതിരെ നിയമപരമായി പോരാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ‌ വ്യക്തമാക്കി. ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയത്. ബാഗിൽ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർ‌ട്ട്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്കാണ് റിപ്പോർട്ട്‌ നൽകിയത്. കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

Story Highlights : Trolley bag controversy was an agenda by CPIM and BJP says Rahul Mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here