Advertisement

അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി കശ്മീരിൽ സൈനികന് ദാരുണാന്ത്യം

December 3, 2024
Google News 1 minute Read

ജമ്മു കശ്മീരിലെ സുചിത്ഗഢിൽ അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി സൈനികന് ദാരുണാന്ത്യം. 24 കാരനായ സത്നാം സിംഗ് ആണ് പരിച്ചത്. കിഷ്‌ത്‌വാർ ജില്ലയിൽ ആണ് സത്നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ഡ്യൂട്ടിക്കിടെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് വിവരം.

സംഭവത്തിൽ കേസ് രജസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അപകടം ദാരുണമാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെടിയൊച്ച കേട്ട് സഹപ്രവർത്തകർ ഓടിയെത്തുമ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന സത്നാമിനെയാണ് കണ്ടത്. ഉടനെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Story Highlights : army personal dies in accidental fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here