Advertisement

ബിജെപിയില്‍ ചേരാന്‍ തീരുമാനം; മിഥുന്‍ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്ഐ

December 3, 2024
Google News 1 minute Read

സിപിഐഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്‌ഐ പുറത്താക്കി. മധുവും മകൻ മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് മിഥുനെ ഡിവൈഎഫ്‌ഐ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്നു മിഥുൻ.

മധുവിനെ ഇന്ന് രാവിലെ സിപിഐഎമ്മിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. നാളെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മധു മുല്ലശ്ശേരിയ്ക്ക് പാർട്ടി അംഗത്വം നൽകും. പിതാവിന് പിന്നാലെ മധുവിന്റെ മകൾ മാതുവും ബിജെപിയിൽ ചേരും. സിപിഐഎം അനുഭാവിയായിരുന്ന മാതു കോട്ടയം വൈക്കം മടപ്പള്ളിയിലാണ് താമസിക്കുന്നത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, വി മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഇന്ന് രാവിലെ മധുവിനെ വീട്ടിലെത്തി കണ്ടിരുന്നു. മംഗലപുരം ഏരിയാ സമ്മേളനത്തിനിടെ ഞായറാഴ്ചയാണ് നേതൃത്വത്തെ വിമർശിച്ച് ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ഇറങ്ങിപ്പോയത്. പിന്നാലെ മറ്റൊരു പാർട്ടിയിൽ ചേരുമെന്ന സൂചന നൽകിയ മധുവിനെ സിപിഐഎം നേതൃത്വവും പൂർണമായും തള്ളുകയായിരുന്നു.

Story Highlights : DYFI expels Midhun Mullassery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here