Advertisement

മുൻ നാ​ഗലാൻഡ് ​ഗവർണർ ഡോ എം എം തോമസ് അനുസ്മരണം ഡിസംബർ 7ന്

December 3, 2024
Google News 2 minutes Read
governor

മുൻ നാ​ഗലാന്റ് ​ഗവർണറും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ ഡോ. എം.എം തോമസിന്റെ 28 -ാം ചരമവാർഷികത്തിന് അദ്ദേഹത്തിന്റെ ജീവിതവും ദർശനങ്ങളും മുൻ നിർത്തി ഡിസംബ‍ർ 7ന് അനുസ്മരണം.

തിരുവല്ലാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല മഞ്ഞാടിയിലുള്ള എം എം തോമസിന്റെ വീടായ പെണ്ണമ്മ ഭവനത്തിൽ ക്രമീകരിച്ചിരിക്കുന്ന കൂടിവരവിൽ ‘സമാധാനത്തിനായുള്ള ചെറുത്തുനിൽപ്പുകൾ എന്ന വിഷയത്തിൽ ചർച്ചകൾ ഉണ്ടാകും.

നമ്മുടെ ആഗോള-ദേശീയ സാഹചര്യങ്ങൾ യുദ്ധങ്ങളിലും കലാപങ്ങളിലും കലുഷിതമാണ്. മനുഷ്യാന്തസ്സിനും ഭൂമിയുടെ വീണ്ടെടുപ്പിനുമായി നിലകൊള്ളുന്നവരുടെ കൂട്ടായ്മകളുടെ പ്രസക്തി ഇന്ന് ഏറിവരുന്നു എന്ന് അനുസ്മരണ കൂടിവരവിന്റെ സംഘാടകസമിതി അറിയിച്ചു.

മന്ത്രി പി. പ്രസാദ്, ഡോ. തോമസ് ഐസക്, ഡോ. ഗബ്രിയേല ഡീട്രിച്ച്, നളിനി നായക്, ഡോ. ജെസ്റ്റിൻ വർഗീസ്, ധനുജാ കുമാരി, ഫൈസൽ ഫൈസു, മുരുകൻ വി.എസ്, ജിതികപ്രേം തുടങ്ങിവർ സംസാരിക്കും. മത്സ്യത്തൊഴിലാളി വനിതകളുടെയും മണിപ്പൂരിലെ വിദ്യാർത്ഥികളുടെയും കലാപരിപാടികളും ഉണ്ടാകും.

Story Highlights : Former Nagaland Governor Dr MM Thomas commemoration on 7th December

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here