Advertisement

ആ തുകയുടെ മൂല്യം മറക്കാനാവില്ല; തുടക്കകാലത്ത് 400 രൂപ മാച്ച് ഫീ നല്‍കിയ സെലക്ടര്‍ക്ക് നന്ദി പറഞ്ഞ് ഹര്‍ദ്ദിക് പാണ്ഡ്യ, വീഡിയോ വൈറല്‍

December 3, 2024
Google News 1 minute Read
Hardik Pandya

ഇന്ത്യയുടെ ടി20 ഫോര്‍മാറ്റുകളില്‍ അഭിവാജ്യ കളിക്കാരില്‍ പ്രധാനിയാണ് ഹര്‍ദിക് പാണ്ഡ്യയെന്ന ഓള്‍റൗണ്ടര്‍. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച അതേ വര്‍ഷം തന്നെ ഇന്ത്യന്‍ ടീമിലിടം ലഭിച്ചു എന്നതിലാണ് അദ്ദേഹത്തിന്റെ പ്രതിഭയുടെ തിളക്കം. ഹര്‍ദിക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഹാര്‍ദിക് തന്റെ കുട്ടിക്കാലത്തെ പ്രാദേശിക ക്രിക്കറ്റ് സെലക്ടറുമായാണ് വീഡിയോ കോളില്‍ സംസാരിക്കുന്നത്. ഹര്‍ദികിന്റെ കരിയര്‍ രൂപീകരണ സമയത്ത് 400 രൂപ മാച്ച് ഫീ നല്‍കിയത് ആ സെലക്ടര്‍ ആണെന്നും അക്കാര്യം മറക്കാന്‍ കഴിയാത്തതാണെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്ത നന്ദിയുണ്ടെന്നുമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പറയുന്നത്. ഇന്ന് ഇന്ത്യയുടെ ഈ വലംകൈയ്യന്‍ ബാറ്റ്‌സ്മാനും വലംകൈയ്യന്‍ മീഡിയം പേസ് ബൗളര്‍ക്കും വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു കഥയാണ് പറയാനുള്ളത്. എളിയ പശ്ചാത്തലത്തില്‍ നിന്നാണ് ക്രിക്കറ്റ് ഹര്‍ദിക് പാണ്ഡ്യ ക്രിക്കറ്റ് രംഗത്തേക്ക് കടന്നുവന്നത്. ഇന്നത്തെ പോലെ ജനശ്രദ്ധയാകര്‍ഷിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ നേരിടേണ്ടിവന്നു. അത്തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട തന്നെ സെലക്ടര്‍ സഹായിച്ചതിന്റെ കഥയാണ് വീഡിയോയിലൂടെ ഹര്‍ദ്ദിക് പങ്കുവെക്കുന്നത്.

പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്ത് ക്രിക്കറ്റ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഹര്‍ദിക് 2015-ല്‍ ആണ് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. മിന്നുന്ന പ്രകടനം പുറത്തെടുത്ത ഓള്‍റൗണ്ടര്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചു. അങ്ങനെ ഒരു മാസത്തിനുള്ളില്‍ തന്നെ തന്റെ കന്നിമത്സരം അദ്ദേഹം ഇന്ത്യക്കായി കളിച്ചു. വെള്ളിയാഴ്ച നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ബറോഡ ഏഴ് വിക്കറ്റിന് ത്രിപുരയെ തകര്‍ത്തപ്പോള്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ പര്‍വേസ് സുല്‍ത്താന്‍ എറിഞ്ഞ ഓവറില്‍ അഞ്ച് സിക്സറുകളും 28 റണ്‍സും നേടി ഹാര്‍ദിക് തന്റെ പ്രതിഭയെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു. 110 റണ്‍സ് എന്ന തുച്ഛമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ബറോഡക്കായി 23 പന്തില്‍ 47 റണ്‍സ് എടുത്ത് ഹാര്‍ദിക് പാണ്ഡ്യ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ചു. 11.2 ഓവറില്‍ തന്നെ മത്സരം പൂര്‍ത്തിയായിരുന്നു.

Story Highlights: Hardik Pandya gratitude to selector viral video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here