ഭാരമേറിയ ഹൃദയവുമായി ഉറ്റവര്‍ അരികെ, എങ്ങും തേങ്ങലുകള്‍; അപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണീരോടെ യാത്രയയപ്പ്

ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ണീരോടെ യാത്രയയപ്പ്. ചേതനയറ്റനിലയില്‍ അവര്‍ അഞ്ചുപേരും വീണ്ടും ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളേജ് കാമ്പസിലെത്തിയപ്പോള്‍ അവരെ അവസാനമായി കാണാന്‍ കാത്തിരുന്ന സഹപാഠികളും വിങ്ങിപ്പൊട്ടി. (kalarcode accident death medical students funeral)
55 ദിവസങ്ങള്‍ക്ക് മുന്‍പാണ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൈ പിടിച്ച് പഠിച്ച് ഡോക്ടറാകാനുള്ള മോഹവുമായി അവര്‍ അഞ്ച് പേരും ക്യാമ്പസിന്റെ പടികള്‍ നടന്നു കയറിയത്. സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാതെ ആ അഞ്ച് പേരും ചേതനയറ്റ് ഒന്നിച്ച് ക്യാമ്പസിലേക്ക് അവസാനമായെത്തിയപ്പോള്‍ അത് കണ്ടുനില്‍ക്കാനുള്ള ശക്തി ആര്‍ക്കുമുണ്ടായില്ല.
പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചപ്പോള്‍ ക്യാമ്പസ് അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മൃതദേഹങ്ങള്‍ അവസാനമായി കാണാനാണ് ഇവിടെ സൗകര്യമൊരുക്കിയിരിക്കുന്നത്. ചുരങ്ങിയ കാലത്തിനുള്ളില്‍ ഓരോരുത്തരും പരസ്പരം അത്ര ആഴത്തില്‍ അടുപ്പമായി കഴിഞ്ഞിരുന്നുവെന്ന് അധ്യാപകരും സഹപാഠികളും ഓര്‍മ്മിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, പി. പ്രസാദ് തുടങ്ങി രാഷ്ട്രീയ,സാമൂഹിക രംഗത്തെ നിരവധിപേര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു.
Story Highlights : kalarcode accident death medical students funeral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here