‘വണ്ടി തെന്നി ഇടിച്ചുകയറുകയായിരുന്നു; കാർ മുഴുവൻ ആളുണ്ടായിരുന്നു’; KSRTC ജീവനക്കാർ

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ കൂടുതൽ വിവരങ്ങളുമായി കെഎസ്ആർടിസി ബസ് ജീവനക്കാർ. വണ്ടി ബസിലേക്ക് നിരങ്ങി ഇടിച്ചുകയറുകയായിരുന്നു. തെന്നിമാറിയാണ് അപകടം ഉണ്ടായത്. നല്ല മഴയായിരുന്നു. വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇടത്തേക്ക് പരമാവധി ഒതുക്കിയിരുന്നുവെന്ന് ബസ് ഡ്രൈവർ രാജീവ് പറഞ്ഞു.
കാർ ഓവർടേക്ക് ചെയ്ത് എത്തുകയായിരുന്നു. ബസ് ഇടത്തേക്ക് തിരിച്ചെങ്കിലും ഓവർടേക്ക് ചെയ്തെത്തിയ കാർ നിരങ്ങി ബസിനടിയിലേക്ക് കയറുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. റോഡിൽ നല്ല വെള്ളം ഉണ്ടായിരുന്നു. ഇതാണ് കാർ തെന്നിയതെന്ന് ഡ്രൈവർ പറയുന്നു. ഇദ്ദേഹത്തിനും അപകടത്തിൽ നിസാര പരുക്കുകളേറ്റിരുന്നു. ബസ് ബ്രേക്ക് ചെയ്തതോടെ സ്റ്റിയറിങ്ങിൽ പിടിച്ചിരുന്നതിനാൽ തെറിച്ചു പോയില്ല. മുകളിലേക്ക് പൊങ്ങി തിരിച്ച് സീറ്റിലേക്ക് ചെന്ന് ഇടിച്ചുവെന്ന് ഡ്രൈവർ പറഞ്ഞു.
Read Also: ആലപ്പുഴ അപകടം; മരിച്ച വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു; ഒരാളുടെ നില ഗുരുതരം
എല്ലാം ക്ഷണ നേരം കൊണ്ടായരുന്നുവെന്ന് ബസ് കണ്ടക്ടർ മനീഷ് പറയുന്നു. യാത്രക്കാർക്ക് ടിക്കറ്റ് നൽകികൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അതിഭയങ്കരമായി ശബ്ദമാിയിരുന്നു കേട്ടത്. ബസിലെ ആദ്യ നാല് വരികളിലിരുന്ന യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. നാട്ടുകാരുടെ സഹായത്തോടെയായിരുന്ന വിദ്യാർത്ഥികളെ പുറത്തെടുത്തതെന്ന് കണ്ടക്ടർ പറഞ്ഞു. അപകടം നടന്നയുടനെ രണ്ട് പേർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.
വാഹനാപകടത്തിൽ മരിച്ച അഞ്ച് വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകും. ശേഷം വിദ്യാർത്ഥികൾ പഠിച്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾസംഭവസ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Story Highlights : KSRTC bus driver and conductor about Alappuzha accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here