Advertisement

പന്തളത്ത് ആശയക്കുഴപ്പം; നഗരസഭ ആര് ഭരിക്കും? വിമതരെ അനുനയിപ്പിക്കാൻ ബിജെപി നീക്കം

December 4, 2024
Google News 1 minute Read

പന്തളം നഗരസഭ ബിജെപി ഇനി ഭരിക്കുമോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഇന്നലെ ചെയർപേഴ്സൺ സുശീലാ സന്തോഷും ഡെപ്യൂട്ടി ചെയർപേഴ്സൺ യു. രമ്യയും രാജി വെച്ചിരുന്നു. എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ ആണ് രാജി. ഇന്ന് അവിശ്വാസപ്രമേയ ചർച്ച നടക്കാൻ സാധ്യതയില്ല എന്നാണ് നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ളവർ‌ വ്യക്തമാക്കിയത്. ചെയർപേഴ്സണും ഡെപ്യൂട്ടി ചെയർപേഴ്സണും രാജിവെച്ചതോടെ ചർച്ചയുടെ പ്രസക്തി നഷ്ടപ്പെട്ടതായാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

നോട്ടീസ് ലഭിച്ച കാര്യം കൗൺസിലിനെ അറിയിക്കുന്ന നടപടിക്രമം മാത്രമാകും ഇന്ന് ഉണ്ടാവുക. അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുത്താൽ ഇരുവരും പരാജയപ്പെട്ട് പുറത്തുപോകും എന്ന് ഉറപ്പായിരുന്നു. 18 ബിജെപി കൗൺസിലർമാരിൽ നിന്ന് മൂന്നുപേർ വിമതരായി നേതൃത്വത്തിനെതിരെ രംഗത്ത് ഉണ്ടായിരുന്നു.അനുനയ നീക്കത്തിന്റെ ഭാഗമായാണ് രാജി എങ്കിലും ഇനി ബിജെപിയുമായി സഹകരിക്കേണ്ട എന്ന തീരുമാനത്തിലാണ് വിമതർ എന്നാണ് സൂചന.

Read Also: ആലപ്പുഴ വാഹനാപകടം; കാർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും; ബസ് ഡ്രൈവർ കുറ്റക്കാരനല്ലെന്ന് പോലീസ്

14 ദിവസത്തിനകം പുതിയ ചെയർപേഴ്സണെയും ഡെപ്യൂട്ടി ചെയർപേഴ്സണെയും തെരഞ്ഞെടുക്കേണ്ടതുണ്ട്. ഈ സമയം കൊണ്ട് വിമതരം അനുനയിപ്പിച്ച് ഒപ്പം നിർത്താനാണ് ബിജെപിയുടെ നീക്കം. അതേസമയം ബിജെപിയുമായി സഹകരിക്കേണ്ടെന്ന് വിമതരുടെ നിലപാട്. ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എൽഡിഎഫിലെ ഒമ്പതംഗങ്ങളും ഒരു സ്വതന്ത്രനും ഒരു ബിജെപി കൗൺസിലറും ഉൾപ്പെടെ 11 കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസ നോട്ടീസാണ് നൽകിയത്. എൽഡിഎഫിലെ ഒമ്പത് കൗൺസിലർമാരും സ്വതന്ത്രൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനും ബിജെപി കൗൺസിലർ കെ വി പ്രഭയും നോട്ടീസിൽ ഒപ്പുവച്ചു.

Story Highlights : Confusion over administration of Pandalam Municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here