Advertisement

കേരളത്തിലെ റെയില്‍വെ വികസനത്തിൽ സർക്കാരിന് മെല്ലെപ്പോക്ക്, സഹകരിക്കുന്നില്ല; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

December 4, 2024
Google News 2 minutes Read
ashwini

ലോക്സഭയിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്‍വെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരണമില്ല ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് മെല്ലെപ്പോക്കെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. ഹൈബി ഈഡൻ എംപിയുടെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകികൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം.

കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾക്കു വേണ്ടി 470 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 2,100 കോടിയിലധികം രൂപ സംസ്ഥാന സർക്കാരിനു കൈമാറിയതായും 64 ഹെക്ടർ മാത്രമാണ് ഇതുവരെ ഏറ്റെടുത്തതെന്നും ഭൂമി ഏറ്റെടുക്കലിനു വേഗം കൂട്ടണമെന്നും മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആവശ്യമായ ഭൂമി ഏറ്റെടുക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക റെയില്‍വേ പദ്ധതികളും മുന്നോട്ടുപോകുന്നില്ലെന്നും കേന്ദ്ര മന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചത് ഗൗരവതരമായ കാര്യമായിരുന്നു.

Story Highlights : Government is slow and uncooperative in railway development in Kerala; Union Minister Ashwini Vaishnav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here