Advertisement

8ൽ തോറ്റവ‌‍ർക്ക് വരെ മെഡിക്കൽ ബിരുദം, 70,000 രൂപയ്ക്ക് സർട്ടിഫിക്കേറ്റ്; ഗുജറാത്തിൽ 14 വ്യാജ ഡോക്ടർമാർ അറസ്റ്റിൽ

December 6, 2024
Google News 1 minute Read

ഗുജറാത്തിലെ സൂറത്തിൽ വ്യാജ ഡി​ഗ്രി സർട്ടിഫിക്കേറ്റുകൾ നൽകിയിരുന്ന സംഘം അറസ്റ്റിൽ. സംഘത്തിൽ നിന്ന് ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി ഡോ.രമേഷ് ഗുജറാത്തിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ദേശീയ മാധ്യമമായ എൻഡി ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ബോർഡ് ഓഫ് ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിൻ (ബിഇഎച്ച്എം) ഗുജറാത്ത് നൽകുന്ന ബിരുദങ്ങളാണ് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നത്.വ്യാജ ഡോക്ടർ ബിരുദമുള്ള മൂന്ന് പേർ അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റവന്യൂ വകുപ്പും പൊലീസും ചേർന്ന് ഇവരുടെ ക്ലിനിക്കുകളിൽ റെയ്ഡ് നടത്തിയിരുന്നു.

എട്ടാം ക്ലാസ് ബിരുദധാരികൾക്ക് പോലും 70,000 രൂപ വീതം ഈടാക്കി മെഡിക്കൽ ബിരുദ സർട്ടിഫിക്കേറ്റ് നൽകിയിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ പക്കൽ നിന്ന് നൂറുകണക്കിന് അപേക്ഷകളും സർട്ടിഫിക്കറ്റുകളും സ്റ്റാമ്പുകളും പൊലീസ് കണ്ടെത്തി.

ചോദ്യം ചെയ്യലിൽ പ്രതികൾ ബിഇഎച്ച്എം നൽകിയ ബിരുദങ്ങൾ കാണിച്ചു. ഗുജറാത്ത് സർക്കാർ അത്തരം ബിരുദങ്ങളൊന്നും നൽകാത്തതിനാൽ ഇത് വ്യാജമാണെന്ന് പൊലീസിന് അപ്പോൾ തന്നെ വ്യക്തമായി. വ്യാജ വെബ്‌സൈറ്റിൽ ബിരുദങ്ങൾ രജിസ്റ്റർ ചെയ്യുകയായിരുന്നു പ്രതികൾ ചെയ്തിരുന്നത്.

ഒരു ഡിഗ്രിക്ക് 70,000 രൂപ ഈടാക്കിയാണ് പരിശീലനം നൽകിയിരുന്നത്. പണം അടച്ചാൽ 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരുന്നു രീതി. സർട്ടിഫിക്കറ്റുകൾക്ക് സാധുതയുണ്ടെന്നും ഒരു വർഷത്തിന് ശേഷം 5,000 മുതൽ 15,000 രൂപ വരെ നൽകി ഇത് പുതുക്കണമെന്നുമായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്.

Story Highlights : 14 Fake Doctors Arrested In Gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here