ലെബനനിലും ഇസ്രായേലിലും ബുദ്ധിമുട്ട് നേരിടുന്ന മലയാളികള്‍ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഹെല്‍പ് ഡസ്‌ക് സേവനം

യുദ്ധഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന പ്രവാസിമലയാളികള്‍ പ്രതിസന്ധിസമയത്ത് വേള്‍ഡ് മലയാളി ഫെഡറേഷനെ ബന്ധപ്പെടാന്‍ മടിക്കരുതെന്ന് ഫെഡറേഷന്‍ മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് വര്‍ഗീസ് പെരുമ്പാവൂര്‍. ഒരു സംഘടന എന്ന നിലയില്‍ പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ പരിമിതികള്‍ ഉണ്ടെങ്കിലും ഒരു മലയാളിക്ക് പോലും പ്രതിസന്ധികളില്‍ സംഘടനയില്‍ നിന്നും സഹായം ലഭിക്കാതെ പോകില്ലെന്ന് വര്‍ഗീസ് പറഞ്ഞു.
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസാഹചര്യത്തില്‍, സംഘടനയുടെ ലെബനന്‍- ഇസ്രായേല്‍ കോര്‍ഡിനേറ്റര്‍മാര്‍ രാജ്യങ്ങളിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. താരതമ്യേനെ മലയാളികള്‍ കുറഞ്ഞ ലെബനനില്‍ മലയാളികള്‍ക്ക് മാത്രമല്ല എല്ലാ ഇന്ത്യക്കാര്‍ക്കും ഫെഡറേഷന്റെ 24 മണിക്കൂര്‍ ഗ്ലോബല്‍ ഹെല്പ് ഡസ്‌ക് സേവനം ലഭ്യമാണ്, വര്‍ഗീസ് പെരുമ്പാവൂര്‍ പറഞ്ഞു.
Story Highlights : World Malayali Federation help desk service for Malayalees facing difficulties in Lebanon and Israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here