അമ്മു സജീവന്റെ മരണം: പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികള്‍ക്കും ജാമ്യം

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികള്‍ക്കും ജാമ്യം. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യഘട്ടത്തില്‍ മൂന്നുപേരുടേയും ജാമ്യ ഹര്‍ജി തള്ളിയ ഇതേ കോടതി ഇന്ന് ഇവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. മൂന്നുപേരും ജയില്‍ മോചിതരായി. (bail for 3 students in ammu sajeevan’s death)
അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് 4 തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം പൊലീസ് ചുമത്തിയിരുന്നത്. സഹപാഠികള്‍ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതി മുഖ്യ തെളിവായി. കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടും, അമ്മുവിന്റെ ഫോണില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളും പ്രതികള്‍ക്കെതിരായി. ഇതോടെയാണ് പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്.
Read Also: അമ്മു സജീവന്റെ മരണം; പ്രതികൾക്കെതിരെ SCST പീഡനനിരോധന നിയമം ചുമത്തിയേക്കും
അമ്മുവും മൂന്ന് സഹപാഠികളും ഉറ്റ ചങ്ങാതിമാര്‍ ആയിരുന്നു . ഇവര്‍ക്കിടയിലെ ചെറിയ തര്‍ക്കങ്ങള്‍ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. അമ്മുവിനെ ടൂര്‍ കോഡിനേറ്റര്‍ ആക്കിയതിനുള്‍പ്പെടെ മൂന്നംഗ സംഘം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു . ഇതിന്റെ പേരിലും അമ്മുവിനെ മൂവരും മാനസികമായി സമ്മര്‍ദ്ദപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് അമ്മു സഹപാഠികളില്‍ നിന്ന് നേരിടുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് പിതാവ് സജീവ് കോളേജ് പ്രിന്‍സിപ്പള്‍ക്ക് പരാതി നല്‍കുത്. ആദ്യ പരാതിയില്‍ കോളജ് ആഭ്യന്തര അന്വേഷണം നടത്തി. അറസ്റ്റിലായ പ്രതികള്‍ ഇനിമേല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കോളേജില്‍ രേഖാമൂലം എഴുതി നല്‍കി. അതിനുശേഷവും സഹപാഠികളായ പെണ്‍കുട്ടികള്‍ മാനസിക പീഡനം തുടര്‍ന്നതോടെയാണ് രണ്ടാമത്തെ പരാതി നല്‍കിയത്. സഹപാഠികള്‍ നല്‍കിയ വിശദീകരണക്കുറിപ്പും പിതാവിന്റെ പരാതിയും പൊലീസ് മുഖ്യ തെളിവായി പരിഗണിച്ചു. ഇതിന് പുറമെ അമ്മുവിന്റെ മുറിയില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്തും, ഡിജിറ്റല്‍ തെളിവുകളും, കോളേജിന്റെ ആഭ്യന്തര അന്വേഷണം റിപ്പോര്‍ട്ടും പ്രതികള്‍ക്കെതിരെയുള്ള കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് ബലം നല്‍കി. ഇതിനുപുറമേ പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ മൊഴി കൂടി രേഖപ്പെടുത്തിയാണ് അറസ്റ്റ് എന്ന തീരുമാനത്തില്‍ പൊലീസ് എത്തി ചേര്‍ന്നത്.
Story Highlights : bail for 3 students in ammu sajeevan’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here