കങ്കുവ നാളെ മുതൽ ആമസോൺ പ്രൈമിൽ
![kanguva2](https://www.twentyfournews.com/wp-content/uploads/2024/12/kanguva2.jpg?x52840)
നടിപ്പിൻ നായകൻ സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ തിയേറ്ററുകളിൽ നിന്ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്. ശിവയുടെ സംവിധാനമായ പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം ഡിസംബർ എട്ട് മുതലാണ് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്. നവംബർ 14ന് 38 ഭാഷകളിലായി തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ചത്ര വിജയം നേടിയില്ല.
വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ സൂര്യ രണ്ട് ഗെറ്റപ്പുകളിലാണ് എത്തുന്നത്. സൂര്യക്ക് പുറമെ ബോളിവുഡ് താരം ദിഷ പഠാനി, ബോബി ഡിയോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്.
350 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം നേടിയില്ല. സമൂഹ മാധ്യമങ്ങളിൽ നിരവധി വിമർശനങ്ങളും ട്രോളുകളും കങ്കുവ നേരിട്ടു. ഇതിനിടയിൽ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഓൺലൈനിൽ ചോർന്നതും നിർമ്മാതാക്കൾക്ക് വലിയ നഷ്ടമായി. തിയേറ്ററുകളിൽ നിന്ന് നിരാശനേടിയ ചിത്രം ഒടിടി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയാം.
Story Highlights : Kanguva is on Amazon Prime from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here