പരിശുദ്ധ പാത്രിയർക്കീസ് ബാവ പത്ത് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി

പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പത്ത് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. പുത്തൻ കുരിശ് പാത്രിയർക്കാസ് സെന്ററിലെത്തിയ പാത്രിയർക്കീസ് ബാവ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി.
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40-ാം ദിന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ബാവയെ സർക്കാരിന്റെ പ്രതിനിധികളും മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.
Read Also: ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിനെ ഇന്ന് കർദിനാൾ പദവിയിലേക്ക് ഉയർത്തും
ഞായറാഴ്ച മലേക്കുരിശ് ദയറായിൽ പാത്രിയർക്കീസ് ബാവ വിശുദ്ധ കുർബാന അർപ്പിക്കും. വൈകീട്ട് 4-ന് പാത്രിയർക്കാ സെന്ററിലെ കത്തീഡ്രലിൽ സന്ധ്യാപ്രാർഥനയ്ക്ക് നേതൃത്വം നൽകും. തിങ്കളാഴ്ച രാവിലെ 8.30-ന് പാത്രിയർക്കാ സെന്ററിലെ സെയ്ന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാനയർപ്പിക്കും. 17-ന് നെടുമ്പാശ്ശേരിയിൽനിന്ന് ലബനോനിലേക്ക് മടങ്ങും.
Story Highlights : Patriarch Mor Ignatius Aphrem II arrived in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here