Advertisement

‘1712 തവണ വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം’: സന്ദീപ് വാര്യർ

December 7, 2024
Google News 1 minute Read

സംസ്ഥാന സർക്കാർ സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. അങ്ങനെ പിണറായി സർക്കാർ വീണ്ടും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നു. ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഉപ്പു മുതൽ കർപ്പൂരം വരെ സകലതിനും വിലക്കയറ്റം. മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും പാവങ്ങൾക്ക് പുനരധിവാസം ലഭ്യമാക്കിയിട്ടില്ല. 1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാത്രിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. യുഡിഎഫ് എന്ന നിലയിലും പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നുണ്ട്. സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞിരുന്നു.

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്

അങ്ങനെ പിണറായി സർക്കാർ വീണ്ടും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നു. ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ല .. ഉപ്പു മുതൽ കർപ്പൂരം വരെ സകലതിനും വിലക്കയറ്റം, മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും പാവങ്ങൾക്ക് പുനരധിവാസം ലഭ്യമാക്കിയിട്ടില്ല..
1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം.
എൻ്റെ ക്യാപ്റ്റാ ഒന്ന് പോയി തരാമോ

Story Highlights : Sandeep G Varier Against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here