Advertisement

ഗീതയ്ക്ക് സ്വപ്നസാഫല്യം, വിമാനയാത്രയൊരുക്കി ട്വന്റിഫോര്‍

December 8, 2024
Google News 1 minute Read
geetha

സ്വപ്നസാഫല്യത്തിന്റെ ചിറകിലേറി ആലപ്പുഴ സ്വദേശി ഗീത വിമാനത്തില്‍ ദുബായിലേക്ക് യാത്രയായി. 24 ആലപ്പുഴ പ്രേക്ഷക സമ്മേളനത്തിലാണ് ഗീത തന്റെ ആഗ്രഹം പ്രകടിപ്പിച്ചതും പ്രശസ്തനായ ഓഡിറ്റര്‍ മണി ആനന്ദ ശിവം ആ ഉത്തരവാദിത്വം ഏറ്റെടുത്തതും.

മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച വ്യക്തിയാണ് ആലപ്പുഴ സ്വദേശിനി ഗീത. അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളും ചെറുപ്പത്തിലെ മരിച്ചു. ശരീരത്തിന്റെ ഒരുവശം തളര്‍ന്ന ഗീത ഇക്കാലമത്രയും ഒറ്റയ്ക്കാണ് ജീവിച്ചത്. ഗീതയുടെ ജീവിതകഥ 24 റിപ്പോര്‍ട്ടര്‍ അശ്വിന്‍ പാലാഴിയാണ് ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ എത്തിച്ചത്

ആലപ്പുഴ ജില്ലാ സമ്മേളനം വേദിയില്‍ വച്ച് ആഗ്രഹത്തിനു 24 കുടുംബാംഗം കൂടിയായ മണി ആനന്ദ ശിവമാണ് ചിറകു നല്‍കിയത്. 24 ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ ആണ് വിസയും മറ്റു രേഖകളും കൈമാറിയത്. ഇപ്പോള്‍ ആദ്യ വിമാന യാത്ര നടത്തുന്നതിന്റെ ത്രില്ലിലാണ്. പുലര്‍ച്ചെ നാലുമണിയോടെ ആലപ്പുഴ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഗീത യാത്രതിരിച്ചു. രണ്ട് ദിവസത്തേക്ക് ദുബായിലേക്ക് ആണ് യാത്ര. എല്ലാവരോടും നന്ദിയുണ്ടെന്ന് ഗീത പറഞ്ഞു. എസ്‌കെഎന്നിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ഗീത വ്യക്തമാക്കി.

Story Highlights : Geetha’s dream come true through Twentyfour news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here