സിറിയയിലെ ആഭ്യന്തര യുദ്ധം; ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി
സിറിയയിലെ ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി. ഡമാസ്കസിലെ എംബസി തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇന്ത്യക്കാർ സിറിയയിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. സിറിയയിലുള്ളവർക്ക് പെട്ടെന്ന് തിരിച്ചെത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം സിറിയ വിമതർ പിടിച്ചെടുത്തതോടെ വ്യാപക അക്രമം. കൊട്ടാരത്തിന് നേരെ വിമതർ വെടിയുതിർത്തു. രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദിനെപ്പറ്റി സൂചനകളില്ല. പ്രസിഡന്റിന്റെ കൊട്ടാരം വിമതർ കൊള്ളയടിക്കുന്നതിന്റെയും പ്രസിഡന്റിന്റെ പ്രതിമ തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അസദ് രാജ്യം വിട്ട വിമാനം വെടിവച്ചിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Read Also: സിറിയയിലെ ആഭ്യന്തര യുദ്ധം; രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദിനെക്കുറിച്ച് സൂചനകളില്ല
വിമതസംഘമായ എച്ച് ടി എസ് ദമാസ്‌കസിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഭരണസ്ഥാപനങ്ങൾ ഔദ്യോഗികമായി കൈമാറുന്നതുവരെ സിറിയയുടെ ഭരണം അൽ അസദിന്റെ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലായിരിക്കുമെന്ന് എച്ച് ടി എസ് കമാൻഡർ അബു മുഹമ്മദ് അൽ ജുലാനി അറിയിച്ചു. സിറിയയിലേത് അപകടകരമായ സംഭവവികാസമാണെന്ന് ഖത്തർ, സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
Story Highlights : Indians in Syria safe, embassy in Damascus remains open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here