Advertisement

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി തുടരും; ശബരിനാഥ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റായേക്കും

December 8, 2024
Google News 1 minute Read
K SUDHAKARAN

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി തുടരും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി ഭാരവാഹികളിലും, ഡിസിസി അധ്യക്ഷന്മാരിലും വലിയ അഴിച്ച് പണിയുണ്ടാകും. യുവ നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് നീക്കം. കെ എസ് ശബരിനാഥന്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് ആകാന്‍ സാധ്യത.

ഉപതെരഞ്ഞെടുപ്പിന് ശേഷം കെപിസിസി അധ്യക്ഷനെ മാറ്റും എന്നുള്ള വാര്‍ത്തകള്‍ ഏറെ സജീവമായിരുന്നു. അതിനിടയിലാണ് നിലവിലെ സാഹചര്യത്തില്‍ അത്തരത്തിലൊരു മാറ്റം ഇല്ലെന്ന സൂചനകള്‍ പുറത്ത് വരുന്നത്. സാമൂദായിക സമവാക്യം, നേതൃഗുണം , കേരളത്തിലെ അനുകൂല സാഹചരഹചര്യം, ഉപതെരഞ്ഞെടുപ്പിലെ വലിയ വിജയം, KC വേണുഗോപാലുമായുള്ള അടുത്ത ബന്ധം എന്നിവ സുധാകരന് അനുകൂലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം തന്നെ സുധാകരനെ മാറ്റുമെന്ന പ്രചാരണത്തില്‍ ഹൈക്കമാന്റിന് അതൃപ്തിയുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുനസംഘടന ഉടന്‍ ഉണ്ടാകും. കെപിസിസി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്‍മാര്‍ എന്നിവരില്‍ വലിയ അഴിച്ച് പണിക്കാണ് സാധ്യത. എന്നാല്‍ കണ്ണൂര്‍ , കോഴിക്കോട് , മലപ്പുറം, എറണാകുളം ഉള്‍പ്പടെ 5 ഡിസിസി അധ്യക്ഷന്‍മാരെ മാറ്റില്ല. ഇവര്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനാലാണ് മാറ്റേണ്ടെന്ന തീരുമാനം. കെപിസിസി നേതൃ നിരയിലേക്ക് യുവാക്കളെ പരിഗണിക്കും.

ഡിസിസി പദവിയിലും യുവാക്കളുടെ സാധിന്യം ഉറപ്പ് വരുത്തും. കെ എസ് ശബരിനാഥ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് ആകാന്‍ സാധ്യതയുണ്ട്. മാത്യു കുഴല്‍നാടന്‍ ഉള്‍പ്പടെയുള്ളവര്‍ സുപ്രധാന സ്ഥാനങ്ങളില്‍ ഉണ്ടാകും. ഡിസിസി ഭാരവാഹി പുനസംഘടനയും ഉടന്‍ ഉണ്ടാകും.

Story Highlights : K Sudhakaran will continue as KPCC president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here