Advertisement

വടകര കാർ അപകടം; പ്രതിയുടെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് ദൃഷാനയുടെ കുടുംബം

December 8, 2024
Google News 2 minutes Read
car

കോഴിക്കോട് വടകരയിലെ അപകടത്തിൽ 9 വയസുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയായ ഷെജീലിന്റെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം. വിദേശത്തേക്ക് കടന്ന പുറമേരി സ്വദേശി ഷെജീലിനെ ഉടൻ നാട്ടിലെത്തിക്കണമെന്നും ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടു.

ഫെബ്രുവരി 17 ന് രാത്രി 9 മണിയോടെ ഉണ്ടായ അപകടത്തിൽ 62 കാരി ബേബിക്ക് ദാരുണാന്ത്യം സംഭവിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആകുകയു ചെയ്തു. പത്ത് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലീസ് കണ്ടെത്തി. ഷെജീലും കുടുംബവും ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും കടുത്ത ശിക്ഷ വേണമെന്നുമാണ് ദൃഷാനയുടെ കുടുംബം വ്യക്തമാക്കുന്നത്.10 മാസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ കോമയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി വലയുകയാണ് കുടുംബം.

Read Also: രണ്ട് ലക്ഷം രൂപക്ക് കിഡ്നി ദാനം ചെയ്യാമെന്ന് പരസ്യം; അവയവദാനത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്

അതേസമയം, അപകടത്തില്‍ സാക്ഷികളും സിസിടിവി ദൃശ്യങ്ങളും ഇല്ലാത്തതായിരുന്നു പൊലീസിന് വലിയ വെല്ലുവിളി സൃഷ്ടിച്ചത്. വെള്ള കാറാണ് ഇടിച്ചത് എന്ന് മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേരളപൊലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിയിലേക്കും കാര്‍ കണ്ടെത്തുന്നതിലേക്കും എത്തിയത്. അപകടം നടന്നയിടത്ത് നിന്നും 40 കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അഞ്ഞൂറോളം സ്‌പെയര്‍ പാര്‍ട്‌സ് കടകളും വര്‍ക്ക്‌ഷോപ്പുകളും 50,000ത്തോളം ഫോണ്‍കോളുകളും പൊലീസ് പരിശോധിച്ചിരുന്നു. 19,000ത്തോളം വാഹനങ്ങളും പരിശോധിച്ചു. ഇടിച്ച വാഹനം വടകര (കെ എല്‍ 18) പരിധിയില്‍ ഉള്ളതാണെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായിരുന്നു.

Story Highlights : Vadakara car accident; Drishana’s family wants to file a case against the wife of the accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here