ചരിത്രമെഴുതാൻ പായൽ കപാഡിയ, ഗോള്‍ഡന്‍ ഗ്ലോബില്‍ നോമിനേഷന്‍ നേടി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’

ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി ചരിത്രം കുറിച്ച് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 82-ാമത് ഗോള്‍ഡന്‍ ഗ്ലോബിനുള്ള നോമിനേഷനുകള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്.
സംവിധാനത്തിന് ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്നത്.ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ.
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഫ്രഞ്ച് ചിത്രമായ എമിലിയ പെരസുമായി (82-ാമത് ഗോൾഡൻ ഗ്ലോബിൽ ഏറ്റവും ഉയർന്ന നോമിനേഷനുകൾ നേടിയ), ദി ഗേൾ വിത്ത് ദ നീഡിൽ, ഐ ആം സ്റ്റിൽ ഹിയർ, ദി സീഡ് ഓഫ് ദി സീഡ് എന്നിവയുമായി ഈ ചിത്രം മത്സരിക്കും.
മികച്ച സംവിധായികയായി (ചലച്ചിത്രം), പായൽ കപാഡിയ, എമിലിയ പെരസിന് ജാക്വസ് ഓഡിയാർഡ്, അനോറയ്ക്ക് ഷോൺ ബേക്കർ, കോൺക്ലേവിന് എഡ്വേർഡ് ബെർഗർ, ദി ബ്രൂട്ടലിസ്റ്റിന് ബ്രാഡി കോർബറ്റ്, ദ സബ്‌സ്റ്റാൻസിന് കോറലി ഫാർഗെറ്റ് എന്നിവർക്കൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ടു.
നവംബർ 22 ന് ഇന്ത്യയിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് നേരത്തെ അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയിരുന്നു. 2024-ലെ കാൻ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമായി ഈ ചിത്രം മാറി.
ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡിലെ ജൂറി ഗ്രാൻഡ് പ്രൈസ്, ഗോതം അവാർഡിലെ മികച്ച ഇൻ്റർനാഷണൽ ഫീച്ചർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൻ്റെ മികച്ച അന്താരാഷ്ട്ര ചലച്ചിത്ര അവാർഡ് എന്നിവയും ഇതിന് ലഭിച്ചിട്ടുണ്ട്.
Story Highlights : all we imagine as light got 2nominations at golden globes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here