Advertisement

മഹാകുംഭമേളയിൽ എത്തുക 45 കോടി തീർത്ഥാടകർ, കൃത്യമായ എണ്ണം കണക്കാക്കാൻ വൻ സംവിധാനങ്ങളുമായി സർക്കാർ

December 10, 2024
Google News 1 minute Read

അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മഹാകുംഭമേളയിൽ എത്തുന്ന ആളുകളുടെ എണ്ണം കണക്കാക്കാനും സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കാനുള്ള നടപടികളുമായി യുപി സർക്കാർ. പ്രയാഗ്‍രാജിൽ ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമ വേദിയിൽ 40 മുതൽ 45 കോടി വരെ തീർത്ഥാടകർ എത്തുമെന്നാണ് സർക്കാർ കരുതപ്പെടുന്നത്.

ഓരോ തീർത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാക്കാനും തിരക്ക് നിയന്ത്രിക്കാനുമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്.യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശ പ്രകാരം. എ.ഐ സാങ്കേതിക വിദ്യയും മറ്റ് നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കൃത്യമായ ആസൂത്രണമാണ് സംഘാടകർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

എ.ഐ അധിഷ്ഠിത ക്യാമറകൾ തന്നെയായിരിക്കും തീർത്ഥാടകരുടെ എണ്ണം കണക്കാക്കാൻ പ്രധാനമായും ഉപയോഗപ്പെടുത്തുക. ഇതിന് പുറമെ ആർഎഫ്ഐഡി ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളുമുണ്ടാകും. മേള നടക്കുന്ന വേദിയിൽ 200 സ്ഥലങ്ങളിലായി 744 താത്കാലിക സിസിടിവി ക്യാമറകൾ സ്ഥാപിക്കും. നഗരത്തിന്റെ പല ഭാഗങ്ങളിൽ 268 ഇടങ്ങളിലായി ആകെ 1107 സ്ഥിരം ക്യാമറകളും പ്രവർത്തിക്കും.

ഇതിന് പുറമെ നൂറിലധികം പാർക്കിങ് കേന്ദ്രങ്ങളിൽ 720 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിച്ചായിരിക്കും ഫലപ്രദമായ തിരക്ക് നിയന്ത്രണം സാധ്യമാക്കുന്നത്. ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിന്റെത് ഉൾപ്പെടെയുള്ള നിരവധി വ്യൂവിങ് സെന്ററുകൾ ഒരുക്കി എല്ലാ സംവിധാനങ്ങളും സജ്ജീകരിക്കും.

ഓരോ വ്യക്തികളെയും ട്രാക്ക് ചെയ്യുന്ന പ്രത്യേക ക്യാമറകൾക്ക് പുറമെ ഓരോ വ്യക്തികൾക്കും ആർഫ്ഐഡി റിസ്റ്റ് ബാൻഡുകൾ നൽകി അവരെ ട്രാക്ക് ചെയ്യും. ഇതിലൂടെ ഓരോരുത്തരും എത്ര നേരം കുംഭമേള നഗരിയിൽ ചെലവഴിച്ചു എന്ന് അറിയാനാവും. ഇതിന് പുറമെ വിശ്വാസികളുടെ അനുമതിയോടെ പ്രത്യേക മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്ത് അതിൽ നിന്നുള്ള ജിപിഎസ് വിവരങ്ങൾ ഉപയോഗിച്ചും വിവരങ്ങൾ ശേഖരിക്കും. ഇവയുടെയെല്ലാം പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്.

Story Highlights : Advanced technologies for estimation of kumbhmela pilgrim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here