രാത്രി ജോലിക്കിടെ എയർ ഫോഴ്‌സ് ജീവനക്കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു
ഇന്ത്യൻ എയർ ഫോഴ്സ് ജവാൻ ജോലിക്കിടെ സ്വയം വെടിയുതിർത്ത് മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശി ജവീർ സിങ് എന്ന 36 കാരനാണ് സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് ജീവനൊടുക്കിയത്ര. നാഗ്‌പൂരിലെ എയർ ഫോഴ്സ് മെയിൻ്റനൻസ് കമ്മാൻഡി സെർജൻ്റായി ജോലി ചെയ്ത് വരികയായിരുന്നു.
ഇന്നലെ രാത്രി ഡ്യൂട്ടിക്കിടെയാണ് സംഭവം. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ തലക്ക് വെടിയേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന ജവീർ സിങിനെയാണ് കണ്ടത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പിന്നീട് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. രണ്ട് ദിവസമായി കടുത്ത മനോവിഷമത്തിലായിരുന്നു ഇയാളെന്ന് സഹപ്രവർത്തകർ പൊലീസിന് മൊഴി നൽകി. എന്നാൽ എന്താണ് മനോവിഷമത്തിന് കാരണം എന്ന് വ്യക്തമല്ല. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
Story Highlights : Air Force jawan shoots self dead on duty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here