മഞ്ഞുകാലം തുടങ്ങി, മുന്നൊരുക്കവുമായി ഇന്ത്യൻ സൈന്യം; ലഡാക്കിൽ നിരീക്ഷണത്തിന് പുതുപുത്തൻ വണ്ടികൾ
മഞ്ഞുകാലം എത്തിയതോടെ ലഡാക്കിൽ കർശന നിരീക്ഷണം നടത്തുന്നതിനായി എല്ലാ വൻ സജ്ജീകരണങ്ങളുമായി ഇന്ത്യൻ സൈന്യം. ഏത് ഭൂസാഹചര്യത്തിനും അനുയോജ്യമായ വാഹനങ്ങളടക്കം (ATV – All Terrain Vehicle) ഇറക്കിയാണ് പ്രതിരോധം തീർത്തത്.
പോളറിസ് സ്പോർസ്മാൻ, പോളറിസ് ആർഇസെഡ്ആർ, ജെഎസ്ഡബ്ല്യു ഗെക്കോ അറ്റോർ എന്നിവയാണ് രംഗത്തിറക്കിയത്. ഗാൽവാൻ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ സജ്ജീകരണങ്ങൾ.
തണുത്തുറഞ്ഞ കാലാവസ്ഥയിൽ തെറ്റിനീങ്ങുന്ന പ്രതലത്തിലൂടെ അനായാസം മുന്നോട്ട് പോകാൻ ഈ വാഹനങ്ങൾക്ക് സാധിക്കും. അതിനാൽ തന്നെ മേഖലയിൽ അതിശക്തമായ മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയിലും വലിയ പ്രതിസന്ധികളെ തരണം ചെയ്യാനാവും.
Story Highlights : Army deploys advanced all-terrain vehicles in Ladakh for winter operations
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here