Advertisement

വിവാദങ്ങളും പുനഃസംഘടനയും ചർച്ചയാവാതെ KPCC നേതൃയോഗം; വൈദ്യുത നിരക്ക് വർധനയിൽ സമരം കടുപ്പിക്കാൻ തീരുമാനം

December 11, 2024
Google News 2 minutes Read

വിവാദങ്ങളും പുനഃസംഘടനയും ചർച്ചയാവാതെ കെ.പി.സി.സി നേതൃയോഗം. വിവാദ വിഷയങ്ങൾ നേതൃയോഗത്തിൽ ഉയർന്നില്ല. ചർച്ചയായത് അടുത്ത മാസത്തെ പരിപാടികൾ മാത്രം. ഇന്ന് രാത്രി ഓൺലൈനിൽ ആണ് കെപിസിസി നേതൃയോഗം ചേർന്നത്. എല്ലാവരുടെയും പങ്കാളിത്തംനേതൃയോഗത്തിൽ ഉണ്ടായില്ല.

വൈദ്യുതി നിരക്ക് വർ‌ധനയുമായി ബന്ധപ്പെട്ട് സമരം കടുപ്പിക്കാൻ തീരുമാനിച്ചു. എല്ലാ ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഈ മാസം 18 ന് കെ.എസ്.ഇ.ബി ഓഫീസ് മാർച്ച് നടത്തും.മറ്റ് ചില സമരമാർഗങ്ങളും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ദീർഘകാല കരാർ റദ്ദാക്കിയത് പരമാവധി ചർച്ചായാക്കാനാണ് തീരുമാനം.വയനാട് ഫണ്ട് പിരിവ് സജീവമാക്കാനും നേതൃയോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. മിഷൻ 25 എന്ന പേരിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ നിർദേശം നൽകി. ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന വേഗത്തിലാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Read Also: മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കും

ദീർഘകാല കരാർ റദ്ദാക്കിയതിൽ ജുഡീഷ്യൽ അന്വേഷണം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ആവശ്യപ്പെട്ടിരുന്നു. പുതിയ കരാറിൽ കൊടിയ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ ഞെട്ടിപ്പിക്കുന്ന വസ്തുതകൾ പുറത്തുവരുമെന്നും സുധാകരൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ അഴിമതി നടത്തി പണമുണ്ടാക്കുമ്പോൾ ബാധ്യത ജനങ്ങളുടെ ചുമലിലാണ്. ഇതേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ ഞെട്ടിപ്പിക്കുന്ന വസ്തുതകൾ പുറത്തുവരുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Story Highlights : KPCC leadership meeting without discussion of controversies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here