Advertisement

തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി; നേട്ടം കൊയ്ത് യുഡിഎഫ്

December 11, 2024
Google News 2 minutes Read
set back for LDF in local body byelection 2024

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി. മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിയ്ക്ക് ഭരണം നഷ്ടമായി. തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 16 ഇടങ്ങളില്‍ യുഡിഎഫിനാണ് ജയം. 11 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ജയം നേടി. (set back for LDF in local body byelection 2024)

തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂര്‍, പാലക്കാട്ടെ തച്ചമ്പാറ എന്ന പഞ്ചായത്തുകളിലാണ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് നാടകീയമായി ഭരണം പിടിച്ചെടുത്തത്. പത്തനംതിട്ട എഴുമറ്റൂരില്‍ കോണ്‍ഗ്രസിന്റെ സീറ്റ് ബിജെപിയും പിടിച്ചെടുത്തു. കൊല്ലത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേട്ടം കൊയ്യാനായി. മത്സരം നടന്ന ആറ് സീറ്റുകളില്‍ നാലിടത്തും ജയിച്ചത് എല്‍ഡിഎഫ് തന്നെയാണ്.

Read Also: ചാണ്ടി ഉമ്മന്റെ പരാതി അവഗണിക്കാന്‍ സതീശന്‍ പക്ഷം; ചാണ്ടി ഉമ്മന് ചെന്നിത്തല ഉള്‍പ്പെടെ നല്‍കുന്ന പിന്തുണ സതീശന്‍ വിഭാഗത്തിനെതിരായ നീക്കമോ?

സിപിഐ അംഗം രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് തച്ചമ്പാറയിലെ ഉപതിരഞ്ഞെടുപ്പ്. കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂരിലും, നാട്ടികയിലും എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകളില്‍ യുഡിഎഫിന് ജയം. ഇതോടെയാണ് എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഭരണ മാറ്റത്തിന് വഴിയൊരുങ്ങിയത്. ഏഴ് വാര്‍ഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. ആറ് വാര്‍ഡുകള്‍ നിലനിര്‍ത്തി. എല്‍ഡിഎഫ് പിടിച്ചെടുത്ത് 5 വാര്‍ഡുകള്‍. അഞ്ച് വാര്‍ഡുകള്‍ നിലനിര്‍ത്തി.

വിഭാഗീയത രൂക്ഷമായ കായംകുളം പത്തിയൂരില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപക് എരുവയാണ് ജയിച്ചത്. സിപിഐഎം വിട്ട് ബിജെപിയില്‍ പോയ വിപിന്‍സി ബാബു വീട് ഉള്‍പ്പെടുന്ന വാര്‍ഡ് ആണ് പത്തിയൂര്‍. കോട്ടയം അതിരമ്പുഴയില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് കേരള കോണ്‍ഗ്രസ് (എം) പിടിച്ചെടുത്തു.മലപ്പുറം തൃക്കലങ്ങോട് മരത്താണി വാര്‍ഡ്, ചടയമംഗലം 5 ആം വാര്‍ഡില്‍ യുഡിഎഫ് പിടിച്ചെടുത്തു. മലപ്പുറം ആലങ്കോട് പെരുമുക്ക് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കൊല്ലം കുന്നത്തൂര്‍ പഞ്ചായത്തിലെ തെറ്റിമുറിയിലാണ് ആഖജ സീറ്റ്, എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇടത് മുന്നണിയുടെ എന്‍ തുളസിയാണ് വിജയിച്ചത്.

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ നാല്‍പത്തിയൊന്നാം വാര്‍ഡും വെള്ളറട കരിക്കാമന്‍കോട് വാര്‍ഡും ബിജെപി നിലനിര്‍ത്തി . 23 അംഗ പഞ്ചായത്തില്‍ ബിജെപിയുടെ ഏക വാര്‍ഡാണ് കരിക്കാമന്‍കോട്. തിരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 16 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 11 വാര്‍ഡുകളില്‍ എല്‍ഡിഎഫും മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി ജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു.

Story Highlights : set back for LDF in local body byelection 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here