മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വൈദ്യുത മന്ത്രിയെ നോക്കുകുത്തിയാക്കി; ജലവൈദ്യുത കരാർ നീട്ടി നൽകാനുള്ള സർക്കാർ തീരുമാനം കേരളത്തിന് ദോഷകരം, രമേശ് ചെന്നിത്തല
മണിയാർ ചെറുകിട ജലവൈദ്യുതി സ്വകാര്യ കമ്പനിയായ കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡിന് നൽകാനുള്ള സർക്കാർ തീരുമാനം കേരളത്തിന് ദോഷകരമാകുമെന്ന് രമേശ് ചെന്നിത്തല. കരാർ നീട്ടി നൽകാമെന്ന് കരാറിൽ എവിടെയാണ് ഉള്ളത്? കരാർ നീട്ടി നല്കുന്നതില് അഴിമതിയുണ്ട്. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുത മന്ത്രിയെ നോക്കുകുത്തിയാക്കി കരാർ നീട്ടി നൽകാൻ തീരുമാനിക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും പറയുന്നിടത്ത് ഒപ്പിടുന്ന വൈദ്യുത മന്ത്രി, മന്ത്രി സ്ഥാനത്ത് തുടരണോയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വൈദ്യുത പ്രതിസന്ധി മനപൂർവ്വം ഉണ്ടാക്കിയതാണ്. സ്വകാര്യ വൈദ്യുത കമ്പനികളുടെ സമ്മർദത്തിന് വഴങ്ങിയാണ് വൈദ്യുത നിരക്ക് വർധിപ്പിച്ചത്. 30 വർഷത്തേക്ക് ആയിരുന്നു കരാർ ഒപ്പിട്ടത്. കാര്‍ബൊറണ്ടം കമ്പനിയുടെ ആവശ്യത്തിന് ധാരണപത്രം ഒപ്പിട്ട് തുടങ്ങിയ പദ്ധതിയാണിത്. 30 വർഷം കഴിയുമ്പോൾ കേരള സർക്കാറിന് കൈമാറേണ്ടതാണ്. കൈമാറുന്നതിൻ്റെ നോട്ടീസ് ഇതുവരെ സർക്കാർ നൽകിയില്ല 21 ദിവസത്തിനകം നൽകേണ്ടതാണ് ഈ സാഹചര്യത്തിലാണ് അഴിമതി എന്ന് പറയുന്നത്.1991 ലെ കരാറിൽ പുതുക്കി കൊടുക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
“കരാർ നീട്ടിയാൽ മറ്റ് ചെറുകിട ജലവൈദ്യുത പദ്ധതികളുടെയും കരാർ നീട്ടേണ്ടിവരും, വ്യവസായ മന്ത്രി വ്യവസായത്തെ പറ്റി മാത്രമാണ് പറയുന്നത്. മന്ത്രി മുതലാളിമാരുടെ താൽപര്യം മാത്രമാണ് സംരക്ഷിക്കുന്നത് ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നില്ല. മന്ത്രിസഭ ചേരാതെയാണ് മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് സർക്കാർ തീരുമാനം തിരുത്തണം.വെള്ള പൊക്കത്തിൽ നാശനഷ്ടമുണ്ടായെങ്കിൽ എന്തുകൊണ്ട് സർക്കാറിനെ അറയിച്ചില്ല? 2018-19 ലെ പ്രളയത്തെ മുൻനിർത്തി കള്ളക്കഥ മെനയുകയാണ്, ഇതിൽ അഴിമതിയുണ്ട്. വ്യവസായങ്ങൾ വരാത്തത് രാജീവിൻ്റെ സർക്കാർ ഉള്ളത് കൊണ്ടാണ് വ്യവസ്ഥകൾ പ്രകാരം സർക്കാർ പ്രവർത്തിക്കണം” രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Story Highlights : Government’s decision to extend Maniyar hydro power contract is harmful for Kerala, says Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here