Advertisement

‘ഇങ്ങോട്ടില്ലാത്ത ബഹുമാനം അങ്ങോട്ടുമില്ല’; സഭയില്‍ കൊമ്പുകോര്‍ത്ത് ധന്‍കറും ഖര്‍ഗെയും; ധന്‍കറിനെതിരായ അവിശ്വാസപ്രമേയത്തില്‍ ഇന്നും തര്‍ക്കം

December 13, 2024
Google News 3 minutes Read
RS Chairman Jagdeep Dhankar questions opposition on no-confidence motion against him

രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിന് എതിരായ അവിശ്വാസ പ്രമേയത്തില്‍ രാജ്യസഭ പ്രക്ഷുബ്ധം. സഭയില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ജഗ്ദീപ് ധന്‍ഖറും കൊമ്പുകോര്‍ത്തു. താന്‍ കര്‍ഷകന്റെ മകനാണ് പിന്മാറില്ലെന്ന് ധന്‍കര്‍ പറഞ്ഞപ്പോള്‍ താന്‍ കര്‍ഷക തൊഴിലാളികളുടെ മകനാണെന്ന് മല്ലിക അര്‍ജുന്‍ ഖര്‍ ഗെ തിരിച്ചടിച്ചു. (RS Chairman Jagdeep Dhankar questions opposition on no-confidence motion against him)

ജഗദീപ് ധന്‍കറിനു എതിരായ അവിശ്വാസ പ്രമേയത്തില്‍, ബിജെപി അംഗങ്ങള്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. ക്രമ പ്രശ്‌ന ഉന്നയിച്ച് സംസാരിച്ചരാധാ മോഹന്‍ ദാസ് അടക്കമുള്ള 3 ബിജെപി അംഗങ്ങള്‍, സഭയെയും സഭാ അധ്യക്ഷനേയും അവഹേളിച്ച പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു.

Read Also: സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് ഹൈക്കോടതി

തനിക്കെതിരായ പക്ഷത്തിന്റെ നീക്കത്തില്‍ വേദനയുണ്ടെന്നു ധന്‍കര്‍ പറഞ്ഞു. ചേമ്പറില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല, താന്‍ കര്‍ഷകന്റെ മകനാണ്, പിന്മാറില്ല എന്നും ധന്‍ കര്‍ പറഞ്ഞു. പ്രതിപക്ഷത്തെ ബഹുമാനിക്കാത്ത ചേയറിനെ പ്രതിപക്ഷം ബഹുമാനിക്കില്ല എന്നായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മറുപടി. ബഹളത്തെ തുടര്‍ന്ന് സഭ പിരിയുന്നതായി പ്രഖ്യാപിച്ച രാജ്യസഭാ അധ്യക്ഷന്‍, പ്രതിപക്ഷ കക്ഷി നേതാക്കളെ വീണ്ടും ചേമ്പറില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.

Story Highlights : RS Chairman Jagdeep Dhankar questions opposition on no-confidence motion against him

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here