Advertisement

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; കേരളത്തോട് കേന്ദ്രത്തിന് പ്രത്യേക പകപോക്കല്‍; അവകാശങ്ങള്‍ക്ക് വേണ്ടി ഇനിയും കേന്ദ്രത്തോട് സംസാരിക്കുമെന്ന് മുഖ്യമന്ത്രി

December 14, 2024
Google News 2 minutes Read
CM

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തം രാജ്യം കണ്ട വലിയ ദുരന്തങ്ങളില്‍ ഒന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് കേന്ദ്ര സഹായം ആവശ്യമാണ്. കേരളത്തിനോട് കേന്ദ്രത്തിന് പ്രത്യേക പകപോക്കലാണ്. അവഗണന തുടര്‍ന്നാലും ഇനിയും കേന്ദ്രത്തോട് സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുപോലൊരു പകപോക്കല്‍ നയം ഒരു സംസ്ഥാനത്തോട് സ്വീകരിക്കാന്‍ പാടുണ്ടോയെന്നും നമ്മളീ രാജ്യത്തിന്റെ ഭാഗമല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കണമെന്നും കേരളത്തിന് കേന്ദ്ര സഹായം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാപ്രളയത്തിനും ഒരു സഹായവും തന്നില്ല. ഒരു പ്രത്യേക പകപോക്കലാണ് സംസ്ഥാനത്തോട്. പ്രധാന മന്ത്രിക്ക് എല്ലാം വിശദീകരിച്ച് നല്‍കി. മെമ്മറാണ്ടം നല്‍കി. നേരിട്ട് പോയി കണ്ട് നിവേദനം നല്‍കി. സഹായമില്ലെന്നു മാത്രമല്ല കേരളത്തെ അമിത് ഷാ കുറ്റപ്പെടുത്തി – മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: മാടായി കോളജ് വിവാദത്തിനിടെ രാമനിലയത്തില്‍ എം കെ രാഘവനും രമേശ് ചെന്നിത്തലയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച

വയനാടിനോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച കേരളത്തിലെ എം പി മാരെ മുഖ്യമന്ത്രി പുകഴ്ത്തി. ബിജെപി എം പി ഒഴികെ എല്ലാവരും ഒരുമിച്ച് നിന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരന്തിന്റെ മുന്നില്‍ നിലവിളിച്ചിരിക്കല്‍ മാത്രമല്ല സര്‍ക്കാര്‍ ചെയ്യുകയെന്നും അതിജീവിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018 ല്‍ കണ്ടതാണ് കേരളമെന്നും ചൂണ്ടിക്കാട്ടി. വയനാട് ടൗണ്‍ഷിപ്പ് ഉറപ്പെന്നും ലോകത്തിന് തന്നെ മാതൃകയാവുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തോട് കേന്ദ്രം കാണിക്കുന്ന പ്രതികാര മനോഭാവം ചെറുതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയിലൂടെ വലിയ വികസനം കേരളത്തില്‍ നടന്നു. ചിലര്‍ക്ക് ഇത് സഹിക്കുന്നില്ല. ദേശീയപാത വികസനം നടന്നത് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തത് കൊണ്ട്. രാജ്യത്ത് ഒരിടത്തും ഇത് സംഭവിച്ചിട്ടില്ല – മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : CM about central government fund to Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here